അച്ഛന്റെ മൃതദേഹം മുറിച്ച് പാതി നൽകണമെന്ന് മൂത്തമകൻ; സംസ്‌കാരത്തെ ചൊല്ലി തർക്കം; ഇടപെട്ട് പൊലീസ്


ഭോപ്പാല്‍: പിതാവിന്റെ സംസ്‌കാരത്തെ ചൊല്ലി മക്കള്‍ തമ്മില്‍ അടിപിടി. പിതാവിന്റെ മൃതദേഹ ത്തിന്റെ പാതിഭാഗം വേണമെന്ന് മൂത്തമകന്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ പൊലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. മധ്യപ്രദേശിലെ ടികാംഗഡ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.

സംസ്‌കാരത്തെ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ അടിയായതോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇളയമകന്‍ ദേശ് രാജിനൊപ്പമായിരുന്നു 84കാരനായ ധ്യാനി സിങ് ഘോഷ് താമസിച്ചി രുന്നത്. ദീര്‍ഘകാലമായി ഇയാള്‍ രോഗബാധിതനുമായിരുന്നു. ഞായറാഴ്ച ധ്യാനി സിങ് മരിച്ചതോടെ ഗ്രാമത്തിന് പുറത്തുതാസിച്ചിരുന്ന മൂത്തമകന്‍ കിഷനെയും വിവരം അറിയിച്ചു.

തുടര്‍ന്ന് സ്ഥലത്തെത്തിയ കിഷന്‍ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ ഇവിടെ തന്നെ സംസ്‌കരിക്കണമെന്നത് അച്ഛന്റെ ആഗ്രഹമാണെന്ന് ഇളയമകനും പറഞ്ഞതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ, മദ്യലഹരിയിലായിരുന്ന കിഷന്‍ പിതാവിന്റെ മൃതദേഹം രണ്ടായി വിഭജിച്ച സംസ്‌കാരത്തിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും ഇളയ മകന്റെ വീട്ടില്‍ തന്നെ മൃതദേഹം സംസ്‌കരിക്കുകയുമായിരുന്നു


Read Previous

താരങ്ങളുടെ നിയമന വിവാദം: എഡിജിപി എം ആർ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയിൽ നിന്ന് മാറ്റി

Read Next

ടി. സിദ്ദിഖ്‌ എം എൽ എ MEC7 റിയാദ് വ്യായാമങ്ങളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »