Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മത്സ്യത്തിന് തീറ്റയായി ഉടമ നൽകിയത് 5,000 കിലോ മുളക്; പിന്നിലെ കാരണം അറിഞ്ഞാൽ അത്ഭുതപ്പെടും


മത്സ്യ കർഷകർ കൂടുതൽ രുചിയും പോഷക ഗുണങ്ങളുമുള്ള മത്സ്യങ്ങളെയാണ് വളർത്താൻ തിരഞ്ഞെടുക്കുന്നത്. എന്നാൽ ചൈനയിലെ രണ്ട് കർഷകർ തങ്ങൾ വളർത്തുന്ന മത്സ്യങ്ങൾക്ക് രുചി ലഭിക്കാൻ പ്രയോഗിക്കുന്ന തന്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നല്ല എരിവുള്ള മുളകാണത്രെ മത്സ്യങ്ങൾക്ക് ഇവർ തീറ്റയായി നൽകുന്നത്.

ഹുനാൻ പ്രവിശ്യയിലെ ചാങ്ങ്‌ഷയിൽ ജിയാംഗ് ഷെംഗ് എന്ന 40കാരനും സുഹൃത്ത് കുവാങ്ങും ചേർന്ന് നടത്തുന്ന കുളമാണ് വാർത്തകളിൽ നിറയുന്നത്. 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഭീമൻ കുളത്തിൽ 2,000ത്തിലേറെ മത്സ്യങ്ങളെയാണ് വളർത്തുന്നത്. പലതരം മുളകുകൾ ദിവസവും ഇവയ്ക്ക് തീറ്റയായി നൽകുന്നെന്നും ഇതിലൂടെ ഇവ കൂടുതൽ രുചിയുള്ളതും തിളക്കമുള്ളതുമായി മാറുന്നെന്നും ജിയാംഗ് അവകാശപ്പെട്ടു. ചില ദിവസങ്ങളിൽ 5,000 കിലോഗ്രാം മുളക് വരെ വേണ്ടി വരും.


കോൺ പെപ്പർ, മില്ലറ്റ് പെപ്പർ തുടങ്ങി മനുഷ്യർ സാധാരണയായി ഉപയോഗിക്കുന്ന മുളക് ഇനങ്ങളാണ് മത്സ്യങ്ങൾക്കും നൽകുന്നത്. ആദ്യമൊക്കെ മുളക് കഴിക്കാൻ മത്സ്യങ്ങൾക്ക് മടിയായിരുന്നു. പിന്നീട് മുളക് മാത്രം തേടിപ്പിടിച്ച് കഴിക്കുന്ന സ്ഥിതിയായി. എരിവുള്ള ഭക്ഷണം കഴിച്ചാൽ മനുഷ്യർ വെള്ളം കുടിക്കും. എന്നാൽ വെള്ളത്തിൽ കഴിയുന്നതിനാൽ മത്സ്യങ്ങൾക്ക് അത് പ്രശ്നമല്ലെന്നാണ് ജിയാംഗിന്റെ വാദം


മനുഷ്യരെ പോലെ നാവിൽ രസ മുകുളങ്ങൾ മത്സ്യങ്ങൾക്കില്ലെന്നും ഗന്ധത്തിലൂടെയാണ് അവ ഭക്ഷണം തിരഞ്ഞെടുക്കുന്നതെന്നും മുളകിൽ ഏറെ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ടെന്നും ജിയാംഗ് പറഞ്ഞു. മുളകിലെ പോഷകഘടകങ്ങൾ മത്സ്യങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യുന്നെന്നും അത് അവയുടെ വളർച്ച വേഗത്തിലാക്കുകയും ചെതുമ്പലുകൾക്ക് സ്വർണ തിളക്കം നൽകുന്നെന്നും പറയുന്നു.


പ്രാദേശിക കർഷകരിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന മുളകുകൾ ആയതിനാൽ കൃഷി ലാഭകരമാക്കാമെന്നും ഇവർ പറയുന്നു. കുളം വൈറലായതോടെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ഇവിടേക്കെത്തുന്നത്.


Read Previous

ചായ നിസാരക്കാരനല്ല; ഈ ആറുശീലങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും

Read Next

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാല്‍ തകര്‍ന്നില്ല; എഐ ഉപയോഗിച്ച് വ്യാജ പ്രചാരണം, പിന്നില്‍ ചൈനയെന്ന് യുഎസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »