Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വെസ്റ്റ്ബാങ്കിൽ ‘അൽജസീറ ചാനൽ പൂട്ടാൻ ഉത്തരവിട്ട് ഫലസ്തീൻ അതോറിറ്റി


അധിനിവേശ വെസ്റ്റ്ബാങ്കിലെ ‘അൽജസീറ’ ചാനലിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ഫലസ്തീൻ അതോറിറ്റി. ഇസ്രായേൽ അധിനിവേശ സേന ഫലസ്തീനിൽ നടത്തുന്ന ക്രൂരമായ മനുഷ്യാവ കാശ ലംഘനങ്ങൾ ലോകത്തിന് മുന്നിലെത്തിക്കുന്ന ചാനലിനാണ് നിരോധനം ഏർപ്പെടുത്തുന്നത്. ഇസ്രായേൽ ഭരണകൂടം ചാനലിന് എതിരെ സ്വീകരിക്കുന്ന നിലപാടിന് സമാനമാണിതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ചാനൽ അധികൃതർ ആവശ്യപ്പെട്ടു.

നേരത്തെ, ഇസ്രായേലിൽ ചാനലിന് നിരോധനം ഏർപ്പെടുത്തുകയും റാമല്ലയിലെ ഓഫിസ് അടച്ചുപൂട്ടു കയും ചെയ്തിരുന്നു. രാജ്യത്ത് കലഹമുണ്ടാക്കുന്ന റിപ്പോർട്ടുകൾ സംപ്രേക്ഷണം ചെയ്യുന്നതായി ആരോപിച്ചാണ് ചാനലിന് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി ‘വഫ’ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര, വാർത്താവിനിമയ, സാംസ്കാരിക മന്ത്രാലയങ്ങളുടെ മന്ത്രിതല സമിതി ബുധനാഴ്ചയാണ് തീരുമാനം പ്രഖ്യാപിച്ചത്.

നേരത്തെ, ഫലസ്തീൻ അതോറിറ്റിയിൽ ഭൂരിപക്ഷമുള്ള ‘ഫതഹ്’ പാർട്ടി അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ ഗവർണറേറ്റിൽ അൽ ജസീറയെ വിലക്കിയിരുന്നു. ഡിസംബർ 24 നായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് വെസ്റ്റ്ബാങ്കിൽ മുഴുവൻ വിലക്കേർപ്പെടുത്തുന്നത്.


Read Previous

ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈന്റെ നേതൃത്വത്തിൽ വിന്റർ ജാക്കറ്റ് വിതരണം നടത്തി

Read Next

ഗസ്സ പൊലീസ് മേധാവിയെ ഇസ്രായേൽ കൊലപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »