Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആള് കൂടി; ഡബിള്‍ ഡക്കര്‍ നിരക്ക് ഇരട്ടിയാക്കി; ടിക്കറ്റുകള്‍ ഓണ്‍ലൈനിലും


പ്പണ്‍ ഡബിള്‍ഡക്കര്‍ ബസില്‍ തിരുവനന്തപുരം നഗരം ചുറ്റിക്കാണുന്ന നഗരക്കാഴ്ചകള്‍ ഇലക്ട്രിക് ബസ് സര്‍വീസിന്റെ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ ദിവസം വരെ നൂറ് രൂപയായിരുന്ന അപ്പര്‍ഡക്കിലെ ടിക്കറ്റ് ഇരുന്നൂറ് രൂപയായാണ് വര്‍ധിപ്പിച്ചത്. ടിക്കറ്റ് റിസര്‍വേഷന് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചതിനൊപ്പമാണ് ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയത്.

മാസങ്ങള്‍ക്ക് മുന്‍പാണ് തലസ്ഥാന നഗരം ചുറ്റുന്ന നഗരക്കാഴ്ചകള്‍ സര്‍വീസ് ഇലക്ട്രിക്ക് ഡബിള്‍ ഡക്കര്‍ സര്‍വീസായി ആരംഭിച്ചത്. കിഴക്കേക്കോട്ട, സെക്രട്ടേറിയേറ്റ്, നിയമസഭ, മ്യൂസിയം, ശംഖുമുഖം, ലുലുമാള്‍, പത്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന ബസ് സര്‍വീസ് കുറഞ്ഞ നാള്‍ കൊണ്ടുതന്നെ ജനപ്രിയമായിരുന്നു. പുറമെ ജില്ലകളില്‍ നിന്നുള്ള സഞ്ചാരികളും വിദ്യാര്‍ഥികളും ഉള്‍പ്പടെ നിരവധിപേര്‍ ഈ സര്‍വീസിനായി എത്തിയിരുന്നു.

ഇതോടെയാണ് ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈന്‍ ആക്കാനും അപ്പര്‍ ഡക്കിലെ ടിക്കറ്റ് കൂട്ടാനും കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചത്. ഇരു നിലകളിലുമായി 65 സീറ്റുകളാണ് ബസിലുള്ളത്. താഴത്തെ നിലയില്‍ നൂറ് രൂപ തന്നെയാണ് ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും വൈകിട്ട് 3:00 മണി മുതല്‍ രാത്രി10:00 മണി വരെ ഓരോ മണിക്കൂര്‍ ഇടവേളകളില്‍ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ സര്‍വീസുകള്‍ ലഭ്യമാണ്.

www.onlineksrtcswift. com എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.


Read Previous

വാട്‌സാപ്പ് കോളുകള്‍ സുഖകരമാവും; പുതിയ ഓഡിയോ കോള്‍ ബാര്‍ അവതരിപ്പിച്ചു

Read Next

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »