ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം:പ്രതിയോഗികളെയെല്ലാം ഭീകര മർദ്ദനങ്ങളിലൂടെ അടിച്ചൊതുക്കി ഇല്ലാതാക്കുകയെന്ന കമ്മ്യൂണിസ്റ്റ് ഉന്മൂലന സിദ്ധാന്തമാണ് പിണറായി സർക്കാർ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ഭൂപ്രഭുക്കന്മാരെയും രാഷ്ട്രീയ ശത്രുക്കളെയും തകർക്കാനാണ് റഷ്യയിയിൽ ജോസഫ് സ്റ്റാലിനും ചൈനയിൽ മാവോ സെ തുങും ഉന്മൂലന സിദ്ധാന്തം ആവിഷ്ക്കരിച്ചത്.
കഴിഞ്ഞ നാലു വർഷമായി ആയിരക്കണക്കിന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു , മഹിളാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് പോലീസിൻ്റെയും സി.പി.എം ഗുണ്ടകളുടെയും കൊടിയ മർദ്ദനങ്ങൾക്ക് ഇരയായി ജീവച്ഛവങ്ങളായത്. മിക്കവരും ഇപ്പോഴും ചികിത്സയിലാണ്. ആശുപത്രി രേഖകൾ പരിശോധിച്ചാൽ ഇവരുടെ ശാരീരിക അവശതകൾ മനസ്സിലാക്കാം.
ക്യാമറകൾക്ക് പകർത്താൻ കഴിയാത്തതിനാലും സിസി ടിവി ദൃശ്യങ്ങൾ സർക്കാർ തന്നെ നശിപ്പിച്ചതിനാലും കിരാതമായ മർദ്ദന ദൃശ്യങ്ങൾ സമൂഹ മദ്ധ്യത്തിൽ വന്നിട്ടില്ല. മർദ്ദനമേറ്റവരുടെ ചോര വാർന്നൊഴുകുന്ന മുറിവുകളും അടിയുടെ ചുവന്ന പാടുകളും മാത്രമാണ് ചാനൽ ക്യാമറകൾ പകർത്തിയിട്ടുള്ളത്. പലർക്കും അടിയേറ്റ് തലച്ചോറിലും നട്ടെല്ലിലും വാരിയെല്ലിലും മറ്റു ആന്തരിക അവയവകളിലും ക്ഷതവും രക്തസ്രാവവും ഉണ്ടായതായി സ്ക്കാൻ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. താമസിയാതെ ഇവയെല്ലാം പുറത്തുവരുമെന്ന് തീർച്ചയാണ്.
