ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കള്ളൻമാർ പ്രദേശത്തുണ്ടെന്ന പൊലീസ് മുന്നറിയിപ്പ് അനുസരിച്ച് രാത്രിയിൽ ഉറങ്ങാതെ ലൈറ്റിട്ട് കാവലിരുന്ന വീട്ടിൽ തന്നെ കള്ളൻ കയറിയ കഥയാണ് വൈക്കത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൃഹനാഥന്‍ ഉറങ്ങാതെ കാവലിരുന്നെങ്കിലും ഇടയ്ക്ക് ഒന്ന് കണ്ണടച്ചുപോയി. ആ കൃത്യസമയം നോക്കി കള്ളന്‍ വീട്ടിലേക്ക് ചാടി കയറി. വീട്ടുകാർ ഉറങ്ങിപ്പോയതോടെ കുറ്റി ഇടാത്ത വാതിലിലൂടെ കയറിയായിരുന്നു മോഷണം. 24,900 രൂപയും നഷ്ടപ്പെട്ടു.
ചൊവ്വാഴ്ച വെളുപ്പിനാണ് കവര്‍ച്ച നടത്തിയത്. ഈ മേഖലയില്‍ കള്ളന്‍മാര്‍ ഇറങ്ങി യതായി പോലീസിനു വിവരം ലഭിച്ചതിനാല്‍ പോലിസ് എല്ലാ വീടുകളിലെയും പുറത്തെ ലൈറ്റ് തെളിച്ച് ഇടണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് പട്രോ ളിംഗിനിടയയില്‍ മോഷണം നടന്ന ഗോപാലകൃഷ്ണന്റെ വീട്ടില്‍ ലൈറ്റ് തെളിയാത്തതു ശ്രദ്ധയില്‍പെട്ട പോലീസ് രാത്രി രണ്ടോടെ ഗോപാലകൃഷ്ണനെ വിളിച്ച് ഉണര്‍ത്തി ലൈറ്റ് തെളിയിച്ച ശേഷമാണു പോലീസ് പോയത്.
പോലീസ് പോയശേഷം വാതിലടക്കാതെ കസേരയില്‍ ഇരുന്നു ഗോപാലകൃഷ്ണന്‍ ഉറങ്ങി പോയി. ഈ സമയം കള്ളന്‍ വീട്ടില്‍ കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന ചിട്ടി പിടിച്ചു കിട്ടിയ തുകയും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു. സ്വര്‍ണം മുക്കു പണ്ടമാണെന്നു മനസിലാക്കിയ കള്ളന്‍ സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചു. തുടര്‍ന്നു മോഷ്ടാവ് കിഴക്കേപറമ്പില്‍ രവിന്ദ്രന്റെ വീട്ടിലെ വാതില്‍ മുട്ടി മോഷണം ശ്രമം നടത്തിയിരുന്നു. വീട്ടുകാര്‍ ബഹളം വച്ചതിനാല്‍ മോഷണം നടത്താന്‍ കഴിഞ്ഞില്ല.
സമീപത്തെ പുത്തന്‍പറമ്പില്‍ ബാബുവിന്റെ വീട്ടിലെത്തിയ കള്ളന്‍ അവരുടെ മകള്‍ ഓണ്‍ലൈന്‍ ജോലി ചെയ്തു കൊണ്ടിരുന്നതിനാല്‍ മോഷണശ്രമം വിഫലമായി. ജംഗ്ഷ നിലെ മണികണ്ഠ ഹോട്ടല്‍ കുത്തിത്തുറന്നു മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഏകദേശം അയ്യായിരം രുപായുടെ ചില്ലറ നാണയമാണ് കവര്‍ന്നത്. കോട്ടയത്തു നിന്നു വിരളടയാള വിദഗ്ധരും ഡോഗ് സ്‌കോഡും എത്തി പരിശോധന നടത്തി. മോഷ്ടാവിന്റെ ദൃശ്യം തൊട്ടടുത്തുണ്ടായിരുന്ന സി.സി.ടി.വി. ക്യാമറയില്‍നിന്നുംപോലിസിന് ലഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.