ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: പോളിങ് ശതമാനം സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ. പുതിയ സംവിധാനം മുന്‍ കാലങ്ങളില്‍ നടന്ന പോളിങ് ശതമാനം അറിയിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ശ്രീ ഗ്യാനേഷ് കുമാർ അറിയിച്ചു.
പുതിയ സംവിധാനം കൂടുതൽ കാര്യക്ഷമവും സാങ്കേതികവിദ്യയിലൂന്നിയതുമാണെന്ന് കമ്മിഷന്‍ അവകാശപ്പെടുന്നു. അടുത്തിടെ നടന്ന ഹരിയാന, ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം അറിയുന്നതില്‍ കാലതാമസം ഉണ്ടായതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇലക്ഷന്‍ കമ്മിഷന്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള തീരുമാനം എടുത്തത്.
1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം 49S ൻ്റെ നിയമപരമായ ചട്ടക്കൂട് പ്രകാരം പ്രിസൈഡിങ് ഓഫിസറിൻ്റെ ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടുന്നതാണ് സ്ഥാനാർഥികളെ നാമനിര്‍ദേശം ചെയ്യുന്നതും പോളിങ് അവസാനിക്കുമ്പോള്‍ പോളിങ് സ്‌റ്റേഷനുകളില്‍ ഹാജരാകുന്നതും പോളിങ് ഏജൻ്റുമാര്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്ക് വിശദീകരിക്കുന്നതും.
