ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ആ വൈറല്‍ ഫോട്ടോയിലെ ഗര്‍ഭിണി ഇപ്പോള്‍ അമ്മ, ഷൂട്ടിന് ഒരാഴ്ചയ്ക്കു ശേഷം പ്രസവം, ആണ്‍കുഞ്ഞ്! വയനാട് മുട്ടില്‍ പഴശ്ശി കോളനിയിലെ ശരണ്യ എന്ന ആദിവാസി യുവതിയുടെ ചിത്രം ഇപ്പോള്‍ ലോകമെങ്ങും വൈറലാണ്. മാനന്തവാടി സ്വദേശി ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ് സുന്ദരമായ മെറ്റേണിറ്റി ചിത്രങ്ങള്‍ പകര്‍ത്തിയത്. അവര്‍ക്ക് എതിര്‍പ്പില്ലായിരുന്നു. പക്ഷേ വിചാരിച്ചത്ര എളുപ്പമായിരു ന്നില്ല കാര്യങ്ങള്‍’-ആതിര പറഞ്ഞു.
”മെറ്റേണിറ്റി ഫോട്ടോഷൂട്ട് എന്താണെന്ന് പോലും ശരണ്യയ്ക്കും കുടുംബത്തിനും ധാരണയില്ലായിരുന്നു. നേരത്തെ എടുത്ത മെറ്റേണിറ്റി ഫോട്ടോകള്‍ കാണിച്ചാണ് ശരണ്യയെ ഷൂട്ടിന് ഒരുക്കിയത്. ആളുകളോട് കൂടുതല്‍ അടുത്തിടപഴകാത്ത പ്രകൃതമായിരുന്നു ശരണ്യയുടേത്. തുറന്ന് സംസാരിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമൊക്കെ വലിയ നാണം. കുട്ടികളോട് പറയുന്നപോലെ ‘മോളെ ചേച്ചി മേക്കപ്പൊക്കെ ചെയ്ത് സുന്ദരിയാക്കാം’ എന്നൊക്കെ പറഞ്ഞാണ് ശരണ്യയെ ഷൂട്ടിനായി ഒരുക്കിയത്. ശരണ്യയുടെ ചുറ്റും നിന്ന് തമാശയൊക്കെ പറഞ്ഞ് ചിരിപ്പിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.”
പ്രസവത്തിന്റെ ഒരാഴ്ച മുമ്പായിരുന്നു ഫോട്ടോഷൂട്ട്. ശരണ്യയുടെ വീടിന് സമീപത്ത് തന്നെ ആയിരുന്നു അത്. ട്രൈബല്‍ ഓഫീസില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നു. മൂന്ന് മണിക്കൂര്‍ നേരമാണ് അവര്‍ അനുവദിച്ചിരുന്നത്. എടുത്ത ഫോട്ടോകള്‍ കണ്ടപ്പോള്‍ ശരണ്യയെക്കാള്‍ സര്‍പ്രൈസായത് ഊരിലുള്ളവരാണെന്നും ആതിര പറയുന്നു.