ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ഏറെ നാള്‍ക്ക് ശേഷമാണ് വില ഇത്രയും കുറയുന്നട്. പവന് 720 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെയും ഇന്നുമായി 1500 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ കുറവ് വന്നിട്ടുള്ളത്. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. പവന് 53000 ത്തിന് അടുത്തേക്ക് എത്തിയത് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തയാണ്.
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 53120 രൂപയാണ്. 720 രൂപ കുറഞ്ഞത് ആഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസമാണ്. മാത്രമല്ല, സ്വര്‍ണത്തില്‍ നിക്ഷേപി ക്കുന്നവര്‍ക്കും ഇതൊരു അവസരമാണ്. സ്വര്‍ണം വില്ക്കാനുള്ളവര്ക്ക് അല്‍പ്പം കൂടി കാത്തിരിക്കാം. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 90 രൂപ കുറഞ്ഞ് വില 6,640 രൂപയായി.
സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നത്. ഈ മാസം നാല് തവണ 54,720 രൂപ നിരക്കിലും വ്യാപാരം നടന്നിരുന്നു. ഓഹരി വിപണി യില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.
മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ’ (എകെജി എസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാ നത്ത് സ്വർണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില ഇവർ നിശ്ചയിക്കുന്നത്.
കേരളത്തിലെ 95% സ്വർണ വ്യാപാരികളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളി ലെയും അസോസിയേഷനുകളും കമ്മിറ്റി നിശ്ചയിക്കുന്ന വിലയാണ് പിന്തുടരുന്നത്. 24 കാരറ്റിൻ്റെ സ്വർണ വില ജിഎസ്ടി അടക്കം ഉള്ള തുകയിൽ നിന്ന് ജിഎസ്ടി ഇല്ലാതെയുള്ള വിലയെ 916 കൊണ്ട് ഗുണിച്ച് ലഭിക്കുന്ന തുകയെ 995 കൊണ്ട് ഹരിക്കുമ്പോൾ ഒരു തുക ലഭിക്കും. ഇതോടൊപ്പം 35 രൂപ ലാഭവിഹിതം ചേർത്താണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണ ത്തിൻ്റെ അന്നേ ദിവസത്തെ വില കണക്കാക്കുന്നത്.