Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിടിഎ സ്‌കൂള്‍ ഭരണസമിതിയല്ല; വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ല: വി ശിവന്‍കുട്ടി


തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ പിടിഎ ഫണ്ട് എന്ന പേരില്‍ വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജനാധിപത്യ പരമായി വേണം പിടിഎകള്‍ പ്രവര്‍ത്തിക്കാന്‍. പിടിഎ എന്നത് സ്‌കൂള്‍ ഭരണ സമിതിയായി കാണരുതെന്നും മന്ത്രി പറഞ്ഞു.

നിര്‍ബന്ധ പൂര്‍വ്വം വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനത്തിന് വലിയ തുക വാങ്ങുന്നെന്നും പരാതിയുണ്ട്. ഫീസ് കുടിശിക ആകുമ്പോള്‍ ടിസി നല്‍കാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നു. ഒന്നാം ക്ലാസ്സില്‍ തന്നെ വലിയ തുക ഈടാക്കുന്നു. സംസ്ഥാനത്ത് എകീകൃത ഫീസ് ഘടന ഇതുവരെ ഇല്ല. അത് രൂപീകരിക്കേണ്ട സമയമായി. എകീകൃത ഫീസ് ഘടനയാണെങ്കില്‍ എയ്ഡഡ് മേഖലകളില്‍ വാങ്ങുന്ന വലിയ തുകകളെ ഒരു പരിധി വരെ കുറക്കാനാകും. മിനിമം മാര്‍ക്ക് സംവിധാനം കൊണ്ടു വരും എന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകള്‍ വലിയ ഫീസ് ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് അമിത സാമ്പത്തിക ഭാരം അനുഭവിക്കേണ്ടിവരുന്നു. ചില അണ്‍ എയ്ഡഡ് സ്‌ക്കൂളുകള്‍ ടിസി തടഞ്ഞു വെയ്ക്കുന്നതായി പരാതി ഉണ്ട്. ടിസി ഇല്ലാതെ തന്നെ ഇത്തരം കുട്ടികള്‍ക്ക് എയിഡഡ് സ്‌കൂളുകളില്‍ പ്രവേശനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.


Read Previous

പഠിച്ചും കളിച്ചും പരസ്പരം സ്നേ​ഹിച്ചും നല്ല മനുഷ്യരായി വളർന്നു വരാൻ കഴിയട്ടെ’; വിദ്യാർഥികൾക്ക് ആശംസകളുമായി മോഹൻലാലും കെ എസ് ചിത്രയും ജാസി ​ഗിഫ്റ്റും

Read Next

സിക്കിം തൂത്തുവാരി ക്രാന്തികാരി മോര്‍ച്ച; പ്രതിപക്ഷത്തിന് ഒരു സീറ്റ് മാത്രം: അരുണാചലില്‍ ബിജെപി തുടര്‍ ഭരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »