കഴിഞ്ഞ കാലത്തെ കാര്യങ്ങൾ പലതും നാം അറിയുന്നത് ചരിത്രപരമായ പല തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. രാജാക്കന്മാരുടെ കൊട്ടാരങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ ഇന്നും പല രാജ്യങ്ങളും നിധി പോലെ സൂക്ഷിക്കുന്നുണ്ട്. അത്തരത്തിൽ പഴയ ചില വസ്തുക്കൾ പരിചയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

ഇതിൽ രാജ്ഞിമാരുടെ ഒരു അടിവസ്ത്രം കാണിക്കുന്നുണ്ട്. പണ്ട് രാജാക്കന്മാർ വേട്ടയാടാനും യുദ്ധത്തിനും പോകുമ്പോൾ രാജ്ഞിമാരെ ഇരുമ്പ് കൊണ്ട് നിർമ്മിച്ച അടിവസ്ത്രം ധരിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവന്ന വീഡിയോയിൽ ഒരാൾ പറയുന്നത്. ‘desijourneyofficial’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ഇത് വലിയ വിവാദ ചച്ചകൾക്ക് ഇടയാക്കി. ഇത്തരം രീതികൾ ശരിയല്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
പുറത്തുവന്ന വീഡിയോയിലെ വ്യക്തി ആരാണെന്ന് വ്യക്തമല്ല. ഇയാൾ കെെയിൽ ഒരു ഇരുമ്പ് വസ്തു പിടിച്ചിട്ടുണ്ട്. എന്നിട്ട് ഇത് രാഞ്ജിമാരുടെ അടിവസ്ത്രമാണെന്ന് പറയുന്നു. അതിന് രണ്ട് വശത്തായി പൂട്ടുമുണ്ട്. ഇതിന്റെ താക്കോൽ രാജാക്കന്മാരുടെ കെെയിൽ ആയിരിക്കും. ഈ വസ്തുവിന് 500 വർഷത്തെ പഴക്കമുണ്ടെന്നും അയാൾ വീഡിയോയിൽ പറയുന്നു.
വീഡിയോ ഇതിനോടകം തന്നെ 18 കോടിയിലധികം കാഴ്ചക്കാരെ നേടി. നിരവധി കമന്റും വരുന്നുണ്ട്. കമന്റിൽ ചിലർ ഈ വീഡിയോയിൽ പറയുന്നത് സത്യമാണോയെന്നാണ് ചോദിക്കുന്നത്. ചിലർ ഇത് രാജ്ഞിമാരുടെതല്ല, രാജാക്കന്മാർ യുദ്ധത്തിന് പോകുമ്പോൾ ധരിക്കുന്നതാണെന്ന് പറയുന്നു. എന്നാൽ ഇതിന്റെ സത്യവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.