Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മഴവില്ല് 25′ ഓണാഘോഷം സംഘടിപ്പിച്ച്കേളി അഫ്‌ലാജ് യൂണിറ്റ്.


അൽ-ഖർജ്: കേളികലാസാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ്‌ലാജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘മഴവില്ല് 25’ എന്ന പേരിൽ ഓണാഘോഷംസംഘടിപ്പിച്ചു. റിയാദ് നഗരത്തിൽ നിന്നു 300 കിലോമീറ്റർ അകലെ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഗ്രാമപ്രദേശത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളും കുടുംബങ്ങളും പങ്കെടുത്തു. വിവിധ തരം ഓണകളികൾ കോർത്തിണക്കി സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കാളികളായി.

യൂണിറ്റ് ആക്ടിങ് പ്രസിഡന്റ്‌ ഗോപാല കൃഷ്ണൻ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം മുഹമ്മദ്‌ രാജ ഉദ്ഘാടനം ചെയ്‌തു. ട്രഷറർ പ്രജു മുടക്കയിൽ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പി വി കാസിം,നൗഷാദ്, രവീന്ദ്രൻ, എൻ സതീശൻ, ബിജു വി റ്റി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഷഫീക് വള്ളികുന്നം സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ ഷാജി മുടക്കയിൽ നന്ദി പറഞ്ഞു.

കസേരക്കളി, ലമൺ ആൻഡ് സ്പൂൺ, കണ്ണ് കെട്ടിക്കളി, സൂചിയിൽ നൂൽകോർക്കൽ, ബോൾ പാസ്സിങ്, മിട്ടായി പൊറുക്കൽ തുടങ്ങി വിവിധ തരത്തിലുള്ള മത്സരങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. മത്സര വിജയികൾക്ക് സാംസ്കാരിക സമ്മേളനത്തിൽ വച്ച് വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.

യൂണിറ്റ് സെക്രട്ടറി ഷഫീക് വള്ളികുന്നം വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നു.


Read Previous

എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ്, എടപ്പ ഓണം പോന്നോണം 2025 ആഘോഷിച്ചു.

Read Next

കേളി ചടയൻ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »