
ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങൾ ഒന്നാമതാണെന്ന് ട്രംപ്, റിയാദില്‍ നടക്കുന്ന ജി സി സി .യു എസ് ഉച്ചക്കോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഗാസയിലെ പുനരധിവാസം മേഖലയിലെ സമാധാന സാധ്യതകൾ എന്നീ വിഷയങ്ങളില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ സജീവ പങ്കാളിത്തത്തെ ട്രംപ് പ്രശംസിച്ചു.
‘ഗൾഫ് രാജ്യങ്ങളിലെ അമേരിക്കയുടെ പങ്കാളികളുമായി അടുത്ത സഹകരണത്തിലൂടെ മിഡിൽ ഈസ്റ്റിലെ അക്രമത്തെയും തീവ്രവാദത്തെയും നേരിടാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും,’ ഗള്‍ഫ് മേഖലയിലെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നിലവിലെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ച സിറിയയ്ക്ക് മേൽ ഏർപ്പെടുത്തിയ എല്ലാ ഉപരോധങ്ങളും നീക്കുന്നതിനുള്ള ശ്രമങ്ങള്‍ വാഷിങ്ടന്‍ നടത്തുമെന്നും ട്രംപ് ഉച്ചക്കോടിയില്‍ വെക്തമാക്കി.അല്‍പ്പസമയത്തിനുള്ളില്‍ ഉച്ചക്കോടിക്ക് സമപാനം ആകും ഖത്തര്‍ അമീര്‍ ,ബഹറൈന്‍, ഒമാന്‍, ബഹറിന്‍ കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് യുഎസ്-ഗൾഫ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു, യുഎസുമായുള്ള ഞങ്ങളുടെ ബന്ധം തന്ത്രപ്രധാനമാണെന്നും അത് ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ വിപുലീകരണമായാണ് ഈ ഉച്ചകോടി നടക്കുന്നതെന്നും ഇരുരാജ്യങ്ങളുടെയും മേഖലയിലെയും സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനും ബന്ധം വികസിപ്പിക്കുന്നതിനും സഹകരണവും കൂട്ടായ പ്രവർത്തനവും ആവിശ്യമാണെന്നു കിരീടാവകാശി ഊന്നിപറഞ്ഞു
അറബ് പീസ് ഇനിഷ്യേറ്റീവിനും അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അനുസൃതമായി ഫലസ്തീൻ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം. മേഖല കടന്നുപോകുന്ന വെല്ലുവിളികളുടെ വ്യാപ്തിയെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട്, ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാൻ ശാശ്വത പരിഹാരം കണ്ടെത്തണം. സിറി യയ്ക്കെതിരായ ഉപരോധം നീക്കം ചെയ്യാനുള്ള ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ഇത് സഹോദര രാഷ്ട്രമായ സിറിയൻ ജനതയുടെ കഷ്ടപ്പാട് ലഘൂകരിക്കാന്‍ ഉതുകുന്നതാണ്, യെമൻ പ്രശനം പാർട്ടികൾ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് രാജ്യം ഊന്നല്‍ നല്‍കും സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെ ത്താന്‍ സാധിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. ‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്ത ലിനെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.