Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പരാമര്‍ശങ്ങള്‍ പിഴവും അനാവശ്യവും, ബില്‍ക്കീസ് വിധി പുനഃപരിശോധിക്കണം; ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍


ന്യൂഡല്‍ഹി: ബീല്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി . 11 പ്രതികള്‍ക്ക് നല്‍കിയ ശിക്ഷാ ഇളവ് റദ്ദാക്കിയ വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വിധിയിലെ ചില പരാമര്‍ശങ്ങള്‍ അനാവശ്യവും പ്രകടമായ പിഴവാണെന്നുമാണ് സംസ്ഥാനത്തിന്റെ വാദം.

പ്രതികളിലെ മൂന്നാമനായ രാധേശ്യാം ഭഗവാന്‍ദാസ് ഷായുമായി സര്‍ക്കാര്‍ സഹകരിച്ചു പ്രവര്‍ത്തിച്ചുവെന്ന കോടതിയുടെ പരാമര്‍ശത്തെ അതിശയകമായ നിരീക്ഷണമെന്നാണ് റിവ്യു ഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിശേഷിപ്പിച്ചി രിക്കുന്നത്.

ഗുജറാത്ത് സര്‍ക്കാര്‍ വിവേചനാധികാരം ദുരുപയോഗം ചെയ്തു, അധികാരം കവര്‍ന്നെടുത്തു തുടങ്ങിയ പരാമര്‍ശങ്ങള്‍ വിധി പ്രസ്താവത്തില്‍ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതികളുടെ ഇളവ് അഭ്യര്‍ഥനയില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന 2022 മേയ് 13ലെ സുപ്രീംകോടതി ഉത്തരവ് പിന്തുടരുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി.

ഗുജറാത്ത് സര്‍ക്കാര്‍ ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളുമായി ഒത്തു കളിച്ചു എന്നാണ് പരാമര്‍ശം. ഈ നിരീക്ഷണം അനാവശ്യവും കേസിന്റെ റെക്കോര്‍ഡിന് വിരുദ്ധവുമാണെന്ന് മാത്രമല്ല, ഗുരുതരമായ മുന്‍വിധി ഉണ്ടാക്കുകയും ചെയ്തു. ഈ പരാമര്‍ശം നീക്കണമെന്നുമാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം.


Read Previous

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

Read Next

സോണിയാഗാന്ധി രാജ്യസഭയിലേക്ക്; ഇന്ന് പത്രിക നല്‍കും; മത്സരിക്കുന്നത് രാജസ്ഥാനില്‍ നിന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »