ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റെഗുലേറ്ററി നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് രാജ്യത്തെ നാല് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി. ഹൈദരാബാദ് ആസ്ഥാനമായുള്ള ആന്ധ്രാപ്രദേശ് മഹേഷ് സഹകരണ നഗര ബാങ്ക്, അഹമ്മദാബാദ് മര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, മുംബൈയിലെ എസ്വിസി സഹകരണ ബാങ്ക്, മുംബൈയിലെ സരസ്വത് സഹകരണ ബാങ്ക് എന്നിവയ്ക്കാണ് റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്.
ആന്ധ്രാപ്രദേശ് മഹേഷ് സഹകരണ നഗര ബാങ്കിന് 112.50 ലക്ഷം രൂപയും അഹമ്മദാബാദ് മര്‍ക്ക ന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് 62.50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. 37.50 ലക്ഷം രൂപ യാണ് എസ്വിസി സഹകരണ ബാങ്കിന് പിഴയിട്ടത്. സരസ്വത് സഹകരണ ബാങ്കിന് 25 ലക്ഷം രൂപയും. നിക്ഷേപങ്ങളുടെ പലിശ നിരക്ക് സംബന്ധിച്ച മാസ്റ്റര്‍ നിര്‍ദ്ദേശങ്ങളില്‍ അടങ്ങിയിരിക്കുന്ന മാനദണ്ഡ ങ്ങള്‍ ലംഘിച്ചതിനാണ് ബാങ്കുകള്‍ക്ക് പിഴ ചുമത്തിയത്.
നോ യുവര്‍ കസ്റ്റമര്‍ അഥവാ കെവൈസി എന്നിവ സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നും ആന്ധ്രാപ്രദേശ് മഹേഷ് സഹകരണ നഗര ബാങ്കിന് ആര്‍ബിഐ പിഴ ഈടാക്കിയിട്ടുണ്ട്. നിക്ഷേപങ്ങളുടെ പലിശ നിരക്ക്, തട്ടിപ്പ് നിരീക്ഷിക്കല്‍, റിപ്പോര്‍ട്ടിംഗ് സംവിധാനം എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനായിരുന്നു എസ്വിസി സഹകരണ ബാങ്കിന് പിഴ ചുമത്തിയത്.
നിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂടാതെ നിക്ഷേപ അക്കൗണ്ടുകളുടെ പരിപാലനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു സരസ്വത് സഹകരണ ബാങ്കിന് പിഴ. റെഗു ലേറ്ററി പാലിക്കുന്നതിലെ അപാകതകളെ അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കിയതെന്നും ബാങ്കു കള്‍ ഉപഭോക്താക്കളുമായി ഉണ്ടാക്കിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുത വ്യക്തമാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു