Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഭീകരവാദത്തിനെതിരെ രാജ്യം ആഗ്രഹിച്ച ചെറുത്തുനില്‍പ്പ്’; ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ച് സിപിഎം


തിരുവനന്തപുരം: രാജ്യത്തിന് ആത്മവിശ്വാസം നല്‍കുന്ന രീതിയില്‍ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതികരണം വേണം എന്നാണ് ഇന്ത്യന്‍ ജനത പൊതുവേ ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരാക്രമണത്തിന്റെ സൂചനയാണ് പഹല്‍ഗാമിലെ 26 പേരുടെ മരണം. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. പ്രകോപനത്തിന്റെ ഭാഗമായാണ് ഭീകരവാദികള്‍ ഇന്ത്യയുടെ മണ്ണില്‍ കടന്നാക്ര മണം നടത്തിയത്. തീവ്രവാദ പ്രസ്ഥനങ്ങളൊഴിച്ച് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടു കയും ചെയ്തു. ശക്തമായ പ്രതികരണം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഇന്ത്യന്‍ ജനതയും ആഗ്രഹിച്ചു. ലോകരാഷ്ട്രങ്ങളും ഇന്ത്യയ്ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.

രാജ്യത്തിന് ആത്മവിശ്വാസം നല്‍കുന്ന രീതിയില്‍ ഭീകരാക്രമണത്തിനെതിരായിട്ടുള്ള ശക്തമായ പ്രതികരണം വേണം എന്നാണ് ഇന്ത്യന്‍ ജനത പൊതുവേ ആഗ്രഹിക്കുന്നത്. സൈന്യം അതിന് ശ്രമി ക്കുന്നുവെന്നാണ് മനസിലാക്കുന്നത്. ഭീകരതക്കെതിരായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായവരെ കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം തുടരണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകരവാദ ക്യാമ്പുകള്‍ നശിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെയാണ് ഇന്ത്യന്‍ സായുധ സേന ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്.

ഈ നടപടികള്‍ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായവരെ കൈമാറാനും ഭീകര വാദ ക്യാമ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം തുടരണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.


Read Previous

പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ആക്രമണം: രാജ്യത്ത് 200ലധികം വിമാന സർവീസുകൾ റദ്ദാക്കി, 18 വിമാനത്താവളങ്ങൾ അടച്ചു

Read Next

കെ.എം.സി.സി റിയാദ് മലപ്പുറം ജില്ലാ കാലിഫ് ‘കലോത്സവം വ്യാഴാഴ്ച്ച

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »