ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി കെ എം സി സി ,ഓ ഐ സി സി , പ്രവർത്തകൾ. റിയാദിലെ ഷിഫയിൽ നടന്ന ആഘോഷ ചടങ്ങ് കെ എം സി സി ഷിഫ പ്രസിഡൻ്റ് ഉമ്മർ അമാനത്ത് ഓ ഐ സി മലപ്പുറം ജില്ലാ പ്രസിഡൻ്റ് സിദ്ദീഖ് കല്ലുപറമ്പന്‍ ലെഡു നൽകിസന്തോഷം പങ്കുവെച്ചു.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ലഭിച്ച റെക്കോർഡ് ഭൂരിപക്ഷംവും, സിപിഎമ്മും ബിജെപിയും ചേർന്ന് നടത്തിയ എല്ലാ കുതന്ത്രങ്ങളെയും, ട്രോളി ബാഗ് വിവാദത്തെയും, വർഗീയ വിഷം തുപ്പിയ പത്രപരസ്യങ്ങളെയും അതിജീവിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നേടിയ തിളക്കമാർന്ന വിജയവും കേരളത്തിന്റെത് മതേതര മനസ്സാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഓ ഐ സി സിയുടേയും കെ എം സി സി യുടെയും നേതാക്കളായ ശുക്കൂർ, ഷൗകത്ത്, ബാബു വഴിക്കടവ്. വഹീദ് ഷിഫ, എന്നിവർ നേതൃത്വം നൽകി. വിജയ ആഘോഷത്തിന്റെ ഭാഗമായി ഷിഫയിലെ കടകളിലും മറ്റും 500 ഓളം ലഡു വിതരണം ചെയ്തു.
