ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ് : റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ മുൻ ബ്രസീലിയൻ കളി ക്കാരനും ഫുട്ബോൾ രാജാവ് എന്നും അറിയപ്പെടുന്ന പെലെയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു ബത്തയിലെ ലുഹാ മാർട്ട് ഓഡിറ്റോറിയത്തിൽ റിഫ എക്സിക്യൂട്ടീവ് മെമ്പർമാരുടെ സാന്നിധ്യത്തിൽ ആയിരുന്നു യോഗം
ഒരു ദരിദ്ര ബ്രസീലിയൻ കുടുംബത്തിൽ നിന്ന്, ഷൂ വൃത്തിയാക്കുന്ന പയ്യനിൽ നിന്ന് ലോകം ജയിച്ച, അന്താരാഷ്‌ട്ര സൂപ്പർ സ്റ്റാറിലേക്കുള്ള പെലെയുടെ വരവ് ഫുട്‌ബോളി ന്റെ സാമൂഹിക സ്വാധീനത്തിന്റെ, വിമോചന സ്വപ്‍നങ്ങളുടെ തെളിവായിരുന്നു. ബ്രസീൽ നേടിയ അഞ്ച് ലോകക്കപ്പുകളിൽ മൂന്നിലും ആ കറുത്ത മുത്തിന്റെ കഠിനമായ റോൾ ഉണ്ടായിരുന്നുവെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ പെലയെ അനുസ്മരിച്ച് സംസാരിച്ചു.
കൃത്യതയാര്‍ന്ന പാസിങ്, ഡ്രിബിളിങ്, തോള്‍ ഉപയോഗിച്ച് ഡിഫന്‍ഡര്‍മാരെ മറികട ക്കുക, പെട്ടെന്നുള്ള വേഗവ്യതിയാനങ്ങള്‍ എന്നിവയെല്ലാം പെലെയുടെ മാസ്മരികത ആയിരുന്നു
അനുശോചന യോഗത്തിൽ റിഫ പ്രസിഡണ്ട് ബഷീർ ചേലേമ്പ്ര അധ്യക്ഷൻ ആയിരുന്നു. റിഫ സെക്രട്ടറിയേറ്റ് അംഗങ്ങളായ ബഷീർ കാരന്തൂർ, കുട്ടൻ ബാബു മഞ്ചേരി, കരീം പയ്യനാട്, ഹസ്സൻ പുന്നയൂർ, നൗഷാദ് ചക്കാല, നാസർ മാവൂർ, ഫൈസൽ പാഴൂർ എന്നിവർ അനുശോചന പ്രസംഗം നടത്തി. സെക്രട്ടറി സൈഫു കരുളായി സ്വാഗതവും മീഡിയ മെമ്പർ അഷ്‌റഫ് നന്ദിയും പറഞ്ഞു.