ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് നഗര വികസനത്തിൽ കഴിഞ്ഞ 17 വർഷമായി നിർണായക പങ്കുവഹിക്കുന്ന ഇന്ത്യൻ കമ്പനിയായ റിയാദ് വില്ലാസ് വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു. റിയാദിലെ നവാറസ് ഓഡിറ്റോറി യത്തില്‍ നടന്ന ആഘോഷരാവ് പ്രമുഖ വ്യക്തികളു ടെയും കമ്പനി അംഗങ്ങളുടെയും സാന്നിധ്യത്തിൽ ചെയർമാനും മാനേജിങ് ഡയറക്ടറു മായ ഡോക്ടർ സൂരജ് പാണയിൽ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ നസീമമായ പിന്തുണയാണ് കമ്പനിയുടെ വളര്‍ച്ചയുടെ പ്രധാന ഘടകമെന്ന് സൂരജ് പാണയില്‍ പറഞ്ഞു.
രാഗേഷ് പണയിൽ, ഫഹദ് അൽ ഹാജരി, അബ്ദുൽ റഹ്‌മാൻ അൽ അത്താസ്, നൂറ അൽ ശഹ്‌റാനി, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടര്‍ന്ന് റിയാദ് വില്ലാസി ന്റെ തുടക്കം മുതൽ 15 വർഷത്തിലേറെ കാലം ജോലി ചെയ്ത അംഗങ്ങളായ രതീഷ് ടി ടി, സുജിത് കുമാർ , സജി വർഗീസ് ,ഫഹദ് അൽ ഹാജറി, അംജദ് ഹുസൈൻ , പ്രദീപൻ , വിഗേഷ് , വിപിൻ ,നവനീത് , രാജേഷ് ഭാസ്കരൻ , ബെനഡിക്ട് ഗീവർഗീസ്, റാഷിദ് ഫൈസൽ , ഇജാസ് അലി , ജാൻസിബ്, ഷാജി മുത്തങ്ങ, സുനോജ് , പ്രസൂൺ , സേതു ലക്ഷ്മി , അസ്ലാം, മനോജ്, സരീർ ഖാൻ , ഉമേഷ് യാദവ് എന്നിവരെ ചെയർമാൻ ഡോക്ടർ സൂരജ് പാണയിലും , രാഗേഷ് പാണയിലിന്റെയും നേതൃത്വത്തിൽ ആദരിച്ചു.
റെജീന ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ തിരുവാതിര കളിയോടെ കലാപരി പാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ഇന്ത്യൻ ഗായകൻ നസിർ മിന്നലെ, സൗദി ഗായകൻ നാസർ അൽ നാസറിന്റെയും നേതൃത്വത്തിൽ നടന്ന സംഗീത വിരുന്ന് സൗദി ഇന്ത്യൻ സംസ്കാര സമന്യയമായി മാറി ബീറ്റ്സ് ഓഫ് റിയാദിന്റെ നേതൃത്വത്തിൽ നടന്ന ചെണ്ട മേളവും, ബാൻഡ് മേളവും ഡിജെയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.
അനിൽ കുമാർ , സാലു ലൂക്കോസ്, ബഷീർ ഹർലഡ്‌ക, എബൻ ജോർജ് , സംഗീത് , നോബി , സാലെ സാൽഹി, അഞ്ചു ബാബു, വിഗേഷ്, വിപിൻ, സാബിത്ത്, സഫറാജ്, സനൂപ്, ജിഷ്ണു, അജിത്, ആദിൽ ജബ്ബാർ, രാഗേഷ് ടി.ടി, ശിഹാബ്, മുഹമ്മദ് റഫീഖ് ,സ്റ്റയ്സൺ തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
