ആകാശത്തു വച്ച് ഇന്ധനം നിറക്കാൻ കഴിയുന്ന വിമാനങ്ങൾ വാങ്ങാനൊരുങ്ങി സൗദി പ്രതിരോധ മന്ത്രാലയം


ആകാശത്ത് വച്ച് ഇന്ധനം നിറക്കാൻ കഴിയുന്ന നാല് എയർബസ് (A 330 എം.ആർ.ടി.ടി) വിമാനങ്ങൾ വാങ്ങാൻ സൗദി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു.

റോയൽ സൗദി എയർഫോഴ്‌സിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് കമ്പനിയുമായി പ്രതിരോധ മന്ത്രാലയത്തിലെ എക്സിക്യൂട്ടീവ് അഫയേഴ്‌സ് പ്രതിരോധ മന്ത്രി ഡോക്ടർ ഖാലിദ് ബിൻ ഹുസൈൻ അൽ ബിയറിയും എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് സി.ഇ.ഓ. ജീൻ ബ്രൈസ് ദുമൊണ്ടുമായി കരാറിൽ ഒപ്പുവച്ചത്.

രാജ്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും പ്രതിരോധ മന്ത്രാലയത്തിന്റെ കഴിവുകൾ വർധിപ്പിക്കുന്നതിനുമാണ് ഇതെന്നും മന്ത്രി പറഞ്ഞു.


Read Previous

പെഗാസസ് പോലെ സ്പൈവെയര്‍ ആക്രമണം’; 98 രാജ്യങ്ങളിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്‍റെ മുന്നറിയിപ്പ്, പട്ടികയില്‍ ഇന്ത്യയും?

Read Next

മദ്യനയ അഴിമതി: കെജരിവാളിന് ഇടക്കാല ജാമ്യം, അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി വിശാല ബെഞ്ചിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »