‘റാപ്പ് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാർ ആർത്തട്ടഹസിക്കുന്നു’; വേടനൊപ്പമെന്ന് ലാലി പിഎം


കൊച്ചി: കഞ്ചാവ് കേസില്‍ അസ്റ്റിലായ റാപ്പര്‍ വേടന് പിന്തുണയുമായി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ലാലി പി എം. താന്‍ വേടനൊപ്പമാണെന്നും കഞ്ചാവല്ല അയാള്‍ പാടിയ റാപ്പുക ളാണ് അദ്ദേഹത്തെ നിര്‍ണയിക്കുന്നതെന്നും ലാലി പി എം പറഞ്ഞു.

വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആര്‍ത്ത ട്ടഹസിച്ച് കൊണ്ടിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. വേടന്‍ കുറച്ച് ഉത്തരവാദിത്തം കാണിക്കണ മായിരുന്നുവെന്നാണ് തോന്നുന്നത്. തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത് കൂടുതല്‍ തെളിമയോടെ ശബ്ദം ഇവിടത്തെ സവര്‍ണ തമ്പുരാക്കന്മാര്‍ക്ക് നേരേ ഉയരണമെന്നും ലാലി പി എം ഫെയ്‌സുബുക്കില്‍ കുറിച്ചു

ലാലി പി എംന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍ വേടനൊപ്പമാണ്. ആ 5gm കഞ്ചാവല്ല അവനെ നിര്‍ണയിക്കുന്നത്. അവന്‍ പാടിയ പതിനായിരം ടണ്‍ പ്രഹരശേഷിയുള്ള റാപ്പുകളാണ്. അത് കേട്ട് പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്.

തീര്‍ച്ചയായും വേടന്‍ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് തോന്നുന്നു.

തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത് കൂടുതല്‍ തെളിമയോടെ നിന്റെ ശബ്ദം ഇവിടത്തെ സവര്‍ണ തമ്പുരാക്കന്മാര്‍ക്ക് നേരേ ഉയരണം

.


Read Previous

ഷാജി എൻ കരുണിന് വിട നൽകാൻ സാംസ്‌കാരിക കേരളം; സംസ്‌കാരം ഇന്ന്

Read Next

പാകിസ്ഥാൻ ‘തെമ്മാടി രാഷ്ട്രം’, ഐക്യരാഷ്ട്രസഭയിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »