എസ്സി എസ്ടി അതിക്രമ നിരോധന നിയമം ശ്രീനിജന് കേസില്‍ ദുരുപയോഗി ക്കപ്പെട്ടു എന്നത് വ്യക്തമായി തെളിഞ്ഞിരിക്കുകയാണ്. സുപ്രീംകോടതി ഇടപെട ലോടെ വലിയ രാഷ്ട്രീയ ഗൂഡാലോചന ഈ കേസില്‍ തകരുകയും ചെയ്തു- രാഷ്ട്രീയ നിരീക്ഷകനും പ്രമുഖ അഭിഭാഷകനുമായ അഡ്വ.ജയശങ്കര്‍ പറഞ്ഞു.

ഇത് കര്‍ക്കശമായ നിയമമാണ്. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് ഭേദഗതി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വകുപ്പ് ആര്‍ക്ക് വേണ്ടിയാണോ അവര്‍ക്ക് ഈ വകുപ്പുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുത്, ഇരയ്ക്ക് നോട്ടീസ് നല്കി മാത്രമേ ജാമ്യ ഹര്‍ജി പരിഗണിക്കാവൂ, കുടുംബാംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കണം. ഇങ്ങനെ കടുത്ത വ്യവസ്ഥകള്‍ ഉള്ള നിയമമാണിത്. പക്ഷെ ഇതൊന്നും പ്രാവര്‍ത്തികമല്ല.
റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ തന്നെ വളരെ കുറവ്. വകുപ്പുകള്‍ ചുമത്തുമ്പോള്‍ ഐപിസി ചേര്‍ക്കും. എസ്സിഎസ്ടി വകുപ്പുകള്‍ ചേര്‍ക്കില്ല. ശ്രീനിജന് കേസില്‍ ഇല്ലാത്ത കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കുടുക്കാനുള്ള ശ്രമമാണ് നടന്നത്. ആകെ ചെയ്യാന്‍ കഴിയുന്നത് ക്രിമിനല്‍ മാനനഷ്ടം കൊടുക്കുക മാത്രമാണ്. സിവിലായി നഷ്ടപരിഹാരക്കേസ് നല്‍കാം. ഇതൊക്കെയേ ശ്രീനിജന് കേസില്‍ സാധ്യമായിരുന്നുള്ളൂ. ശ്രീനിജന്റെ ആരോപണങ്ങള്‍ തെളിയിക്കേണ്ടതുണ്ടായിരുന്നു.
മാനനഷ്ടക്കേസ് കൊടുത്ത് എം.ജെ.അക്ബര്‍ കുടുങ്ങിയത് ഓര്‍ക്കണം. ശ്രീനിജന്റെ ജാതിയെക്കുറിച്ച് ഒരു സൂചനപോലുമില്ലാത്ത കേസിലാണ് ഈ വകുപ്പ് ഉള്‍പ്പെടുത്തി യത്. അതുകൊണ്ട് തന്നെ എസ്സി എസ്ടി അതിക്രമ നിരോധന നിയമം ഈ കേസില്‍ പ്രായോഗികമല്ല. നിലനില്‍പ്പില്ല. കേസ് സുപ്രീംകോടതി വരെയെത്തി. സുപ്രീംകോടതി അത് തിരിച്ചറിഞ്ഞു-ജയശങ്കര്‍ പറയുന്നു.