Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ദൃശ്യങ്ങൾ കേവലമൊരു ഫോട്ടോയല്ല,​ അതൊരു തെളിവാണ്’


തിരുവനന്തപുരം: ശബരിമലയിൽ നടന്ന കൊള്ള ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖർ. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ദശാബ്ദങ്ങൾക്ക് മുൻപ് കോൺഗ്രസ്-യുഡിഎഫ് സർക്കാരുകളുടെ കാലത്താണ് ഈ ആസൂത്രിത കൊള്ളയ്ക്ക് വിത്തുപാകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ദൃശ്യങ്ങൾ കേവലമൊരു ഫോട്ടോയല്ല; കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നവർക്ക് കാലങ്ങളായി ലഭിച്ചുവരുന്ന രാഷ്ട്രീയ തണലിന്റെയും സംരക്ഷണത്തിന്റെയും തെളിവാണെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

സത്യാവസ്ഥ ഇന്ന് ഓരോ മലയാളിക്കും ബോധ്യമായിരിക്കുകയാണ്. ശബരിമലയിൽ നടക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കൊള്ളയല്ല. ദശാബ്ദങ്ങൾക്ക് മുൻപ് കോൺഗ്രസ്-യുഡിഎഫ് സർക്കാരുകളുടെ കാലത്താണ് ഈ ആസൂത്രിത കൊള്ളയ്ക്ക് വിത്തുപാകിയത്.

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ദൃശ്യങ്ങൾ കേവലമൊരു ഫോട്ടോയല്ല; കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നവർക്ക് കാലങ്ങളായി ലഭിച്ചുവരുന്ന രാഷ്ട്രീയ തണലിന്റെയും സംരക്ഷണത്തിന്റെയും തെളിവാണ്.

പുറമെ വൈരികളെന്ന് നടിക്കുമ്പോഴും ഡൽഹിയിൽ ഒരേ ‘ഇൻഡി’ (INDI) സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസും സിപിഎമ്മും. അഴിമതിയിലും കൊള്ളയിലും ഇവർ പങ്കാളികളാണ്. കേരളത്തിൽ ഇവർ നടത്തുന്നത് വെറുമൊരു കപടനാടകം മാത്രമാണ്.

ഇതൊരു ഒത്തുകളിയാണ്! ഹൈന്ദവ വിശ്വാസത്തെയും പുണ്യക്ഷേത്രങ്ങളെയും തകർക്കാനും, പരസ്പരം കുറ്റകൃത്യങ്ങൾ മൂടിവെക്കാനുമായി കോൺഗ്രസും സിപിഎമ്മും ചേർന്നുണ്ടാക്കിയ ‘അവിശുദ്ധ കൂട്ടുകെട്ട്’.

വിശ്വാസികളെ വഞ്ചിച്ചുകൊണ്ടുള്ള ഈ നുണ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാനുള്ള സമയമായി. മലയാളികൾ വിചാരിച്ചാൽ ഈ അധർമ്മം അവസാനിപ്പിക്കാനാകും. മാറ്റം അനിവാര്യമാണ്. അത് വരിക തന്നെ ചെയ്യും.


Read Previous

പുനര്‍ജനി: വിഡി സതീശനെതിരെ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് വിജിലന്‍സ് ശുപാര്‍ശ

Read Next

‘സ്വന്തം പേരുവരെ മറന്നുപോയി,​ അടുത്തുനിൽക്കുന്നയാളെ തിരിച്ചറിയാതെയായി’; തുറന്നുപറഞ്ഞ് നടൻ ജോബി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »