സ്വയം പ്രഖ്യാപിത ആള്‍ദൈവം പീഡനത്തിനിരയാക്കി ; ഇന്ത്യന്‍ സന്യാസിക്കെതിരെ യുകെയില്‍ യുവതികള്‍


സ്വയം പ്രഖ്യാപിത ‘ആള്‍ദൈവ’ത്തിനെതിരേ വിശ്വാസികള്‍. 80 ലക്ഷം പൗണ്ട് ആവശ്യപ്പെട്ട് ബലാത്സംഗ ഇരകളുടെ നിയമനടപടി. ‘ഭൂമിയിലെ ദൈവം’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന യുകെയില്‍ താമസിക്കുന്ന 68 കാരനായ ഇന്ത്യന്‍ വംശജന്‍ രജീന്ദര്‍ കാലിയയ്‌ക്കെതിരേ നാലു യുവതികളാണ് രംഗത്ത് വന്നത്. കവന്‍ട്രിയിലെ ആശ്രമ ത്തില്‍ പ്രവര്‍ത്തിച്ചിരുന്നകാലത്ത് ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് ആരോപണം.

സ്വന്തമായി ഉണ്ടാക്കിയ ബാബ ബാലക് നാഥ് എന്ന ആവാന്തര മതവിശ്വാസവുമായി ബന്ധപ്പെട്ടായിരുന്നു ലൈംഗിക ചൂഷണം. തങ്ങളില്‍ അനാവശ്യ സ്വാധീനം ഉണ്ടാക്കുകയും തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് മുന്‍ശിഷ്യകളുടെ ആരോപണം. ഇന്ത്യയില്‍ ഒരു യുവാവായിരിക്കെ മോട്ടോര്‍ ബൈക്ക് അപകടത്തില്‍പ്പെട്ടതിന് പിന്നാലെയാണ് തനിക്ക് വെളിപാടുണ്ടായതെന്നാണ് ഇയാള്‍ വിശ്വസിപ്പിച്ചത്.

ബൈക്ക് അപകടത്തെ തുടര്‍ന്ന് നടക്കാന്‍ കഴിയാതായ അവസ്ഥയിലായിരുന്നു. എന്നാല്‍ ഹിമാചല്‍പ്രദേശിലെ ബാബ ബാലക് നാഥിന്റെ ആശ്രമത്തില്‍ ചെന്ന് ദര്‍ശനം നടത്തിക്കഴിഞ്ഞപ്പോള്‍ താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടെന്നും വീണ്ടും നടക്കാന്‍ കഴിഞ്ഞെന്നുമാണ് രജീന്ദര്‍ പ്രചരിപ്പിച്ചത്.

1986ല്‍ സ്വന്തം ക്ഷേത്രം ആരംഭിച്ചതിന് ശേഷം, താനും ദൈവമോ ദൈവത്തിന്റെ അവതാരമോ ഒക്കെയായി മാറിയെന്ന് അനുയായികളെ വിശ്വസിപ്പിക്കാന്‍ വേണ്ടി ഇയാള്‍ ചില അത്ഭുത പ്രകടനങ്ങളും നടത്തുകയുണ്ടായി. അദ്ഭുതങ്ങളുടെ പ്രകടന ത്തിലൂടെ ഇയാള്‍ സ്വയം ദൈവത്തിന്റെ അവതാരമായി സ്വയം ചിത്രീകരിച്ചു.

അവന്റെ ലൈംഗികവമായ ആവശ്യങ്ങള്‍ക്ക് ​നേരേ ‘നോ’ പറയാന്‍ അവര്‍ക്ക് കഴിവില്ലായിരുന്നു. സഭയില്‍ ചേര്‍ന്ന അവിവാഹിതയായ യുവതി താന്‍ 22 വര്‍ഷ ത്തിനിടെ 1,320 തവണയെങ്കിലും ബലാത്സംഗം ചെയ്യപ്പെട്ടതായി കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.

തന്നെ ‘വെറുപ്പുളവാക്കുന്ന’ ലൈംഗിക വൈകൃതങ്ങള്‍ക്ക്’ ഇരയാക്കി. ദൈവം ആസ്വദിച്ച ബന്ധത്തിന് സമാനമാണ് നമ്മുടെ ബന്ധമെന്ന് കാലിയ തന്നോട് പറഞ്ഞതായും അവര്‍ പറഞ്ഞു. പതിമൂന്നാം വയസ്സു മുതല്‍ 21 വയസ്സുവരെ തന്നെ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് 21 വയസ്സുള്ള മറ്റൊരു യുവതി പറഞ്ഞത്. തന്റെ കന്യകാത്വം അയാള്‍ കവര്‍ന്നെടുത്തു.

മറ്റൊരു സ്ത്രീ പതിമൂന്നാം വയസ്സില്‍ തന്നെ തട്ടിക്കൊണ്ടുപോയി എന്നും തന്റെ കന്യകാത്വം അയാള്‍ കവര്‍ന്നെടുത്തു എന്നും അവകാശപ്പെട്ടപ്പോള്‍ നാലു വയസ്സുമു തല്‍ ഇയാള്‍ അനുചിതമായി തന്നെ ചുംബിച്ചിരുന്നതായി നാലാമത്തെ സ്ത്രീ പറഞ്ഞു. വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് നേരത്തെ കാലിയയ്ക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മതിയായ തെളിവു കളില്ലാത്തതിനാല്‍ കേസ് 2017 ല്‍ ഉപേക്ഷിച്ചു. നായയുടെ അര്‍ബുദം ഭേദമാക്കാന്‍ 5000 പൗണ്ട് തട്ടിയെടുത്തെന്ന മറ്റൊരു ആരോപണവും ഇയാള്‍ക്കെതിരേയുണ്ട്.


Read Previous

പൂട്ടിയകാറില്‍ രണ്ടു കുട്ടികളെ തനിച്ചാക്കി നഖം പോളിഷ് ചെയ്യാന്‍ പോയി, യുവതി അറസ്റ്റില്‍

Read Next

കിന്റര്‍ഗാര്‍ട്ടനില്‍ തുടങ്ങിയ പ്രണയം ; 50 വര്‍ഷം വേര്‍പിരിയാതെ ജീവിച്ചു ; ഒരേദിവസം ദയാവധത്തിലൂടെ മരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »