പ്രചോദനങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന പരമ്പര ഡോ. കെ.സി.സാബു


ദോഹ. പ്രചോദനങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന പരമ്പരയാണ് ഡോ.അമാനുല്ല വടക്കാങ്ങ രയുടെ വിജയമന്ത്രങ്ങളെന്ന് ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി.സാബു അഭിപ്രായപ്പെട്ടു. വാക്കുകള്‍ക്ക് മനുഷ്യനെ വളര്‍ത്താനും തകര്‍ക്കാനും കഴിയുമെന്നും ക്രിയാത്മകമായ രീതിയില്‍ വാക്കുകളെ എങ്ങനെ പ്രയോഗിക്കണമെന്നാണ് വിജയമന്ത്രങ്ങള്‍ ഉദ്‌ഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദോഹയിലെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ വിജയമന്ത്ര ങ്ങളുടെ എട്ടാം ഭാഗം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രചോദനം ഓരോരുത്തരേയും അനിവാര്യമായ മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നു. മാറ്റമാണ് പുരോഗതി യുടെ വഴിയെന്നും നാം ഓരോരുത്തരും വിചാരിച്ചാല്‍ മാറ്റം സാധ്യമാണെന്നും തിരിച്ചറിയുന്നതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് വേഗത കൂടും.വ്യത്യസ്ത ജീവിത സാഹചര്യങ്ങളെ ക്രിയാത്മകമായി അഭിമുഖീകരിക്കുവാനും ജീവിതവിജയം നേടാനും പ്രചോദനമാകുന്ന പാഠങ്ങളാല്‍ ശ്രദ്ധേയമായ പരമ്പരയാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്‍വിബിഎസ് സ്ഥാപകരായ മനോജ് സാഹിബ് ജാനും ബേനസീര്‍ മനോജും ചേര്‍ന്ന് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്, സെപ്രോടെക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അനൂജ് എം ജോസ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ഡോം ഖത്തര്‍ ഉപദേശക സമിതി ചെയര്‍മാന്‍ മശ്ഹൂദ് തിരുത്തിയാട്, പി.കെ.സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.കെ.മുസ്തഫ, യൂത്ത് ഫോറം പ്രസിഡണ്ട് ബിന്‍ഷാദ് പുനത്തില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ധീഖ് ചൊവ്വല്ലൂര്‍, മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ് സിന്‍ തളിക്കുളം എന്നിവര്‍ സംസാരിച്ചു. മുഹ് സിന്‍ തളിക്കുളവും സംഘവും അവതരിപ്പിച്ച ഗാനമേള പരിപാടി വര്‍ണാഭമാക്കി.

ഗ്രന്ഥകാരന്‍ ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീത ശബ്ദത്തില്‍ സഹൃദയലോകം നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണിതെന്നും ഓരോ അധ്യായത്തിന്റേയും ഓഡിയോ ലഭ്യമാകുന്ന ക്യൂ ആര്‍ കോഡോടുകൂടി സംവിധാനിച്ചത് വായനയും കേള്‍വിയും സവിശേഷമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകചരിത്രത്തില്‍ തന്നെ ഇത്രയും ഭാഗങ്ങളായുള്ള മോട്ടിവേഷണല്‍ പരമ്പരയെന്നത് വിജയമന്ത്രങ്ങളെ കൂടുതല്‍ സവിശേഷ മാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


Read Previous

റിംല’ ഗായകൻ പി ജയചന്ദ്രൻ അനുസ്മരണം ശ്രദ്ധേയമായി.

Read Next

കടുവ ആക്രമണത്തിൽ മരിച്ച രാധയുടെ വീട്ടിലെത്തി പ്രിയങ്കാഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഎം പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »