Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മഞ്ഞുരുകുന്നു; സമസ്ത – ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും


ദുബൈ: മുസ്ലിം ലീഗ് – സമസ്ത ഭിന്നതയില്‍ മഞ്ഞുരുകുന്നു. ഇരു സംഘടനകള്‍ക്കും ഇടയില്‍ ഐക്യ ത്തിന് ആഹ്വാനം ചെയ്ത് ജിഫ്രി മുത്തുക്കോയ തങ്ങളും സാദിഖലി ശിഹാബ് തങ്ങളും രംഗത്തെത്തി. സമസ്തയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദുബൈയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും വേദി പങ്കിട്ടു.

കേരളത്തിലെ മുസ്ലീങ്ങളുടെ പരമോന്നത നേതാവ് ആരെന്ന നിലയില്‍ സാദിഖലി തങ്ങളെയും ജിഫ്രി മുത്തുക്കോയ തങ്ങളെയും മുന്‍ നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ പുരോഗമിക്കു ന്നതിനിടെയാണ് ഇരു നേതാക്കളും വേദിപങ്കിടുന്നത്. ആരും ആരെയും താഴ്ത്തിക്കെട്ടി സംസാരി ക്കരുതെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ഉള്‍പ്പെടെ മര്യാദ പാലിക്കണം എന്നും ഇരുവരും അണികളോട് നിര്‍ദേശിച്ചു.

സോഷ്യല്‍ മീഡിയ പോര് ഉള്‍പ്പെടെ നേരിട്ട് പരാമര്‍ശിക്കാതെ ആയിരുന്നു നേതാക്കളുടെ പ്രതികരണം. ആദര്‍ശ ബന്ധിതമായിരിക്കണം ഒരോവാക്കുകളും എന്ന് സാദിഖല ശിഹാബ് തങ്ങള്‍ പ്രസംഗത്തില്‍ പറഞ്ഞു. സമ്മേളന ശേഷം മാധ്യമങ്ങളോട് സംസാരിച്ച സാദിഖലി തങ്ങള്‍ സമസ്തയും ലീഗും എന്നും ഒറ്റക്കെട്ടാണെന്നും വ്യക്തമാക്കി. ഭിന്നതയുടെ ഏതെങ്കിലും രൂപത്തിലുള്ള വാക്ക് നമ്മളില്‍ നിന്നും ഉണ്ടാകരുതെന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന നിലയിലുള്ള പ്രതികരണങ്ങള്‍ പാടില്ല. എല്ലാവരും സമസ്തയുടെ മക്കള്‍ ആണെന്ന് തിരിച്ചറിവ് വേണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസംഗത്തില്‍ പ്രതികരിച്ചു.


Read Previous

അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു’; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

Read Next

വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും’ സാദിഖലി ശിഹാബ് തങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »