ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവനയില്‍ ബംഗ്ലാദേശ് അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശിന്റെ ആക്റ്റിങ്ങ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ. ബംഗ്ലാദേശുമായി പോസിറ്റീവും ക്രിയാത്മകവുമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അടുത്തിടെ നടന്ന ഉന്നതതല യോഗങ്ങളില്‍ ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവനകള്‍ വ്യക്തിപരമാണെന്നും അതില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമായ ബന്ധം ഉണ്ടാക്കിയെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ശ്രമിക്കുമ്പോള്‍ അന്തരീക്ഷം വഷളാക്കാതെ ബംഗ്ലാദേശും സമാനമായി പ്രവര്‍ത്തിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും രണ്‍ധീര്‍ ജയസ്വാള്‍ വ്യക്തമാക്കി.
