Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹരിയാന ഹൈഡ്രജൻ ബോംബ് പുറത്തുവിട്ട് രാഹുൽ ഗാന്ധി; ഒരു സംസ്ഥാനം തട്ടിയെടുത്ത കഥ


ന്യൂഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ എല്ലാ തിരഞ്ഞടുപ്പുകളിലെയും കണക്കുകൾ ചൂണ്ടിക്കാട്ടിയത് കോൺഗ്രസിന്റെ വിജയമാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള എക്‌സിറ്റ് പോൾ പ്രവചനങ്ങളും കോൺഗ്രസിന്റെ വിജയമാണ് എടുത്തുകാട്ടിയത്. ഹരിയാനയിലെ ചരിത്രത്തിലാദ്യമായി യഥാർത്ഥ വോട്ടിംഗിനേക്കാളും പോസ്റ്റൽ വോട്ടുകൾ വ്യത്യസ്തമായിരുന്നുവെന്നും ഒരു സംസ്ഥാനത്തെ മുഴുവനായി തട്ടിയെടുത്തുവെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ കണക്കുകൾ സഹിതം ആരോപിച്ചു.

ഹരിയാനയിലെ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് തിരഞ്ഞെടുപ്പിന് രണ്ടുദിവസത്തിനുശേഷം എന്തടിസ്ഥാനത്തിലാണ് ഹരിയാന മുഖ്യമന്ത്രി പറഞ്ഞത്. കോൺഗ്രസ് പാർട്ടി ജയിക്കുമെന്ന് എക്‌‌സിറ്റ് പോളുകളടക്കം എല്ലാ കണക്കുകളും വ്യക്തമാക്കിയപ്പോൾ എങ്ങനെയാണ് അദ്ദേഹത്തിന് അത്തരത്തിൽ പറയാനായത്? 22,000 വോട്ടിനാണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടത്. ഒരു യുവതി പത്ത് ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തു. ഇത് കേന്ദ്രീകൃത ഓപ്പറേഷനാണ്. ഇത് ബൂത്ത് ലെവലിൽ നടന്ന പ്രവർത്തനം അല്ല. ഈ യുവതി ബ്രസീലിയൻ മോഡലാണ്. 25 ലക്ഷം വോട്ട് കൊള്ളയുടെ ഒരു ഉദാഹരണമാണ് ഈ യുവതി. ഹരിയാനയിലെ വോട്ടർ പട്ടികയിൽ ഈ യുവതി ഇടം പിടിച്ചതെങ്ങനെ?

അഞ്ച് ലക്ഷത്തിലധികം ഡ്യൂപ്ളിക്കേറ്റ് വോട്ടർമാരാണ് ഹരിയാനയിൽ ഉണ്ടായിരുന്നത്. വ്യാജ വിലാസങ്ങൾ 93ത്തിലധികവും. 19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകൾ. ഫോം ആറും ഏഴും ദുരുപയോഗം ചെയ്തു. ഇതിന്റെയെല്ലാം വ്യക്തമായ തെളിവുകളുണ്ട്. ഹരിയാനയിൽ രണ്ട് കോടി ജനങ്ങളാണുള്ളത്. അതിൽ 25 ലക്ഷം കള്ളവോട്ടുകൾ നടന്നു. എട്ടിൽ ഒന്ന് വോട്ടർമാർ വ്യാജന്മാരാണെന്നാണ് ഇത് തെളിയിക്കുന്നത്.

നൂറ് വോട്ടുകൾ ചെയ്തത് ഒരേ ഫോട്ടോയിലുള്ളയാൾ. ഒരു ലക്ഷത്തിലധികം വോട്ടുകൾ വ്യാജ ഫോട്ടോ ഉപയോഗിച്ച് നടന്നു. ആർക്കുവേണമങ്കിലും വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു ഇങ്ങനെ. ‘ഓപ്പറേഷൻ സർക്കാർ ചോരി’ ആണ് ഹരിയാനയിൽ നടന്നത്. കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു. ബൂത്തുകളിലെ സിസിടിവി രേഖകൾ അവർ നശിപ്പിച്ചു.

വ്യാജന്മാരെ നീക്കിയാൽ സത്യസന്ധമായ തിരഞ്ഞെടുപ്പ് നടക്കും. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അവരെ നീക്കാത്തത്. കമ്മിഷന് സത്യസന്ധമായ തിരഞ്ഞെടുപ്പ് നടത്താൻ ആഗ്രഹമില്ല. ആയിരക്കണക്കിന് ബിജെപി പ്രവർത്തകരും നേതാക്കളും ഹരിയാനയിലും ഉത്തർപ്രദേശിലും വോട്ട് ചെയ്തു. ജയിക്കാൻ വേണ്ടി വ്യാപകമായി വോട്ട് ചേർക്കുമെന്ന് കേരളത്തിലെ ബിജെപി വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ഹൗസ് നമ്പ‌ർ സീറോ, വീടില്ലാത്തവർക്കാണ് എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞത്. എന്നാൽ ഇവർ യഥാർത്ഥത്തിൽ വീടില്ലാത്തവർ അല്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ കള്ളം പറയുന്നതിന്റെ തെളിവാണിത്’- രാഹുൽ ഗാന്ധി ആരോപിച്ചു.


Read Previous

മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ടിതമാകുന്നത് വസ്തവം കണ്ടെത്തുമ്പോള്‍, റിംഫ് ജേര്‍ണലിസം ആന്റ് ഡിജിറ്റല്‍ മീഡിയാ ട്രൈനിംഗ് പ്രോഗ്രാമിന് തുടക്കമായി

Read Next

ഈ കടലാസ് കഷ്ണം കണ്ടാൽ സൂക്ഷിക്കണം; എടിഎമ്മിൽ പോകുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »