Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

18 വര്‍ഷത്തിലേറെ ആരുമറിയാതെ ജീവിച്ചുതീര്‍ത്ത ദുരിതത്തിന്റെ കഥ, അഷറഫും കുടുംബവും പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായത്തില്‍ നാട്ടിലെത്തി


മനാമ :പ്രവാസം നേട്ടത്തിന്റെയും പരാജയത്തിന്‍റെയും കഥയാണ് പറയാനുള്ളത് അത്തരം സംഭവങ്ങ ളുടെ ഒടുവിലത്തെ ഉദാഹരണം ആണ് കണ്ണൂര്‍ സ്വദേശി അഷറഫ് ബഹ്‌റൈനിലെ നീണ്ട രണ്ട് ദശാബ്ദ ക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം കുടുംബവുമൊത്ത് നാടണഞ്ഞു. പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായത്തോടെയാണ് അഷ്‌റഫ്, ഭാര്യ റംഷീദ, രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. 18 വര്‍ഷത്തോളം ആരുമറിയാതെ ജീവിച്ചുതീര്‍ത്ത ദുരിതത്തിന്റെ കഥയാണ് അഷറഫിന് പറയാനുള്ളത്. 18 വര്‍ഷത്തി ലേറെയായി അഷ്‌റഫും കുടുംബവും ഔദ്യോഗിക രേഖകളില്ലാതെയാണ് ബഹ്‌റൈനില്‍ ജീവിച്ചു പോന്നത്.

റിഫയിലുള്ള ചെറിയ വാടകമുറിയ്ക്കുള്ളിലായിരുന്നു താമസം. സാധുവായ വിസയോ പാസ്‌പോര്‍ട്ടോ ഉണ്ടായിരുന്നില്ല. 2013ല്‍ അഷ്‌റഫിന്റെ ഭാര്യയുടെയും 2012 ല്‍ മൂത്ത മകളുടെയും വിസ കാലാവധി അവസാനിച്ചതോടെയാണ് തീരാ ദുരിതത്തിലേക്ക് ഇവര്‍ ചെന്നുപെട്ടത്. ബഹ്‌റൈനില്‍ 2012 ലായിരുന്നു ഇളയ മകളായ അറഫ ഫാത്തിമയുടെ ജനനം. എന്നാല്‍, മകള്‍ക്ക് പാസ്‌പോര്‍ട്ടോ സിപിആറോ ജനന സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ല. നിയമപരമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ തന്നെ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനുള്ള അവസരവും അറഫയ്ക്ക് ലഭിച്ചിരുന്നില്ല.

രേഖകളില്ലാത്തതിനാല്‍ അഷ്‌റഫിന് ജോലിയുണ്ടായിരുന്നില്ല. കൂടാതെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും കഴിയാതെയായി. ചെറുകിട ജോലികള്‍ ചെയ്താണ് അദ്ദേഹം കുടുംബം പുലര്‍ത്തിയിരുന്നത്. അറസ്റ്റ് ഭയന്ന് അസുഖം വന്നാല്‍ പോലും ആശുപത്രിയില്‍ പോകാന്‍ കഴിയാത്ത ദിനങ്ങള്‍. ഭയത്തിന്റെ നിഴലില്‍ ആയിരുന്നു ഓരോ ദിവസവും അഷ്‌റഫും കുടുംബവും തള്ളിനീക്കിയിരുന്നത്. അഷ്‌റഫിന് വൃക്ക രോഗം ബാധിച്ചതോടെ കുടുംബം കൂടുതല്‍ ദുരിതത്തിലേക്കാണ്ടു പോയി. രോഗം മൂര്‍ച്ഛിച്ചു.

സാധുവായ രേഖകളോ പണമോ ഇല്ലാത്തത് ചികിത്സ ലഭിക്കുന്നതില്‍ വില്ലനായി മാറി. വൈകാതെ അഷ്‌റഫിന്റെ ദുരിത ജീവിതത്തെപ്പറ്റി കേട്ടറിഞ്ഞ പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് സുധീര്‍ തിരുനിലത്ത് സഹായവുമായെത്തുകയായിരുന്നു. അദ്ദേഹം ഡോ. റിതിന്‍ രാജ്, രാജി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പിഎല്‍സി അംഗങ്ങള്‍ക്കൊപ്പം അഷ്‌റഫിന്റെ കുടുംബത്തെ ദുരിതത്തില്‍ നിന്നും കര കയറ്റാന്‍ പരിശ്രമങ്ങള്‍ ആരംഭിച്ചു.

അഷ്‌റഫിനെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അത്യാവശ്യ ചികിത്സ ഉടന്‍ തന്നെ ഉറപ്പാക്കുകയും ചെയ്തു. കിംസ് ഹെല്‍ത്ത് ആശുപത്രിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജേക്കബ് തോമ സിന്റെ പിന്തുണയോടെ കുറഞ്ഞ ചെലവില്‍ അഷ്‌റഫിന് ഡയാലിസിസ് ചെയ്തു. മരുന്ന്, ഭക്ഷണം, വാടക തുടങ്ങി അഷ്‌റഫിനും കുടുംബത്തിനും ആവശ്യമായ എല്ലാവിധ സഹായങ്ങളും പ്രവാസി ലീഗല്‍ സെല്‍ ഏറ്റെടുത്ത് ചെയ്തു. ജനിച്ചത് ബഹ്‌റൈനില്‍ ആണെങ്കിലും ഇളയ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. അഡ്വ. താരിഖ് അലോണിന്റെ സഹായത്തോടെ അറഫയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റ് അംഗമായ ഹസന്‍ ഈദ് ബുക്കമ്മാസ് ഇടപെട്ടതോടെ നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലായി. ഒടുവില്‍ ഇളയ കുട്ടിയുടെ ജനനം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

പാസ്‌പോര്‍ട്ട് റിപ്പോര്‍ട്ടുകള്‍, എമര്‍ജന്‍സി രേഖകള്‍, യാത്ര രേഖകള്‍ തുടങ്ങിയവയെല്ലാം പ്രവാസി ലീഗല്‍ സെല്‍ ലഭ്യമാക്കി. രേഖകളില്ലാതെ 13 വര്‍ഷത്തിലധികം കാലം രാജ്യത്ത് തങ്ങിയതിനാല്‍ വലിയൊരു തുക പിഴ വന്നു. എന്നാല്‍, അഷ്‌റഫിന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ പരിഗണിച്ച് ബഹ്‌റൈന്‍ ഇമിഗ്രേഷന്‍ അതോറിറ്റി പിഴ കുറയ്ക്കുകയും അഷ്‌റഫിനെയും കുടുംബത്തെയും നാട്ടിലേക്ക് പോകാന്‍ നിയമപരമായി വഴിയൊരുക്കുകയും ചെയ്തു. ഇവര്‍ക്കുള്ള യാത്രാ ചെലവുകള്‍ ഇന്ത്യന്‍ എംബസി നല്‍കി. ഒടുവില്‍ കഴിഞ്ഞ ദിവസം കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ അഷ്‌റഫും കുടുംബവും നാടണഞ്ഞു.

അഷ്‌റഫിനെയും കുടുംബത്തെയും നാട്ടിലെത്തിക്കുന്നതിനായി അത്യന്തം പരിശ്രമിച്ച പ്രവാസി ലീഗല്‍ സെല്‍ അംഗങ്ങളായ ഫൈസല്‍ പട്ടാണ്ടി, പ്രസന്ന വര്‍ധന്‍, ഗംഗാധര്‍ റാവു, സാബു ചിറമ്മല്‍, ഫസീല തുടങ്ങി എല്ലാവരോടും സുധീര്‍ തിരുനിലത്ത് നന്ദി അറിയിച്ചു. ഭയവും നിശബ്ദതയും നിറഞ്ഞ ദുരിത ജീവിതത്തില്‍ നിന്നുമാണ് അഷ്‌റഫും കുടുംബവും പ്രതീക്ഷകളോടെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. വെറും യാത്രക്കാരായല്ല മറിച്ച് ഇരുള്‍ നിറഞ്ഞ പ്രവാസ ജീവിതത്തെ അതിജീവിച്ചവരായാണ് ഈ നാലു പേരും സ്വന്തം നാടിന്റെ കരുതലിലേക്കും സ്‌നേഹത്തിലേക്കും വിമാനമിറങ്ങുന്നത്.


Read Previous

ഗുജറാത്ത് വംശഹത്യയുടെ നായകര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഒരു രാജ്യത്ത് അക്കൂട്ടത്തില്‍ ഒരാള്‍ കൂടി എത്തിച്ചേരുന്നു, സി സദാനന്ദനെ  രാജ്യസഭയിലേക്ക് നിര്‍ദേശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി എംവി ജയരാജനും, പി ജയരാജനും

Read Next

നിമിഷപ്രിയ അസാമാന്യമായ മനക്കരുത്തും ധൈര്യവും പ്രകടിപ്പിക്കുന്നതായി ആക്ഷൻ കമ്മിറ്റി കണ്‍വീനര്‍; മോചനത്തിനായി ഇടപെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, ശ്രമം തുടരുകയാണെന്ന് മർക്കസ് ലോ കോളജ് പ്രിൻസിപ്പല്‍ അഡ്വ.സമദ് പുലിക്കാട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »