ദില്ലി: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വിമർശനങ്ങളോടെ സ്റ്റേ ചെയ്തു സുപ്രീംകോടതി. ആനകളുടെ സർവേ എടുക്കണമെന്നതടക്കമുള്ള നിർദേശത്തിനാണ് സ്റ്റേ.

ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്കാരത്തിന്റെ ഭാഗമാണെന്നും ഇത് തടയാനുള്ള നീക്കമാണോ നടക്കുന്നതെന്നും ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചോദിച്ചു.
വളര്‍ത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറത്തിറക്കിയെന്ന് ചോദ്യം വാദത്തിനിടെ കോടതി ചോദിച്ചത്. നാട്ടാനകളുടെ സർവേ അടക്കം ഉത്തരവുകൾ ചോദ്യം ചെയ്ത വിശ്വ ഗജസേവാ സമിതിയെന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.