ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
നല്ല മധുരമുള്ള ചക്കയിൽ മഴവെള്ളം കയറിയാൽ മധുരം നഷ്ടപ്പെടുന്നത് സ്വാഭാവികം.എന്നാൽ ചക്കയുടെ സീസണിൽ കാലം തെറ്റി പെയ്യുന്ന മഴ അവയുടെ ഉള്ളിൽ ഇറങ്ങി അവയുടെ മധുരം കുറക്കാറുണ്ട്…. അതിനൊരു പരിഹാരം എന്നനിലയിൽ നന്നായി വിളഞ്ഞ ചക്ക പ്ലാവിൽ നിന്നും ഞെട്ടിനു കുറഞ്ഞത് 5 ഇഞ്ചു നീളം എങ്കിലും വെച്ചു മുറിച്ച് എടുക്കണം.
അടർത്തി എടുത്തയുടനെ വീട്ടിൽ കൊണ്ട് വന്ന് മഴ നനയാത്ത ഇടത്ത് ചക്കയുടെ ഞെട്ട് താഴേക്ക് വരുന്ന രീതിയിൽ കുത്തി ചാരി വെക്കുക എന്നുള്ളതാണ്…ചക്ക പഴുക്കുന്നത് വരെ ദിവസവും രണ്ട് നേരം (രാവിലെയും വൈകിട്ടും ) ഇതിന്റെ ഞെട്ട് കുറേശെ കത്തികൊണ്ട് ചെത്തി കൊടുക്കണം .ചക്കയുടെ ഉള്ളിൽ കെട്ടി കിടക്കുന്ന സർവ ജലാംശവും ഞെട്ട് വഴി പുറത്തേക്കു വരും.. ചക്ക പഴുക്കുമ്പോൾ അതി മധുരമുള്ളതാവും…. പരീക്ഷിച്ചു നോക്കുക..