Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

താലിബാൻ ഭരണകൂടം സ്ത്രീകളെ മനുഷ്യരായി കാണുന്നില്ല; രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരണം: മലാല


ഇസ്ലാമാബാദ് : അഫ്​ഗാനിസ്ഥാനിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാനെതിരെ രം​ഗത്തിറങ്ങണമെന്ന് മുസ്ലീം നേതാക്കളോട് ആഹ്വാനം ചെയ്ത് നോബൽ സമ്മാന ജേതാവ് മലാല യൂസഫ് സായി. ഇസ്ലാമാബാദിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുകൂടിയ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മലാല.

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സ്ത്രീകളെ മനുഷ്യരായി കാണുന്നില്ല. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെയും പെൺകുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള അവരുടെ അടിച്ചമ ർത്തൽ നയങ്ങളെയും വെല്ലുവിളിക്കാനും രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനും മലാല യൂസഫ്‌സായ് മുസ്ലീം നേതാക്കളോട് അഭ്യർഥിച്ചു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസവും ജോലിയും തടയുന്നതുൾപ്പെടെയുള്ള താലിബാന്റെ നയങ്ങളിൽ ഇസ്ലാമികമായി ഒന്നുമില്ല എന്നും മലാല പറഞ്ഞു.

“താലിബാൻ സർക്കാർ വീണ്ടും ലിംഗാധിഷ്ഠിത വിവേചനം സൃഷ്ടിച്ചു. തങ്ങളുടെ യുക്തിരഹിതവും അവ്യക്തവുമായ നിയമങ്ങൾ ലംഘിക്കാൻ ധൈര്യപ്പെടുന്ന സ്ത്രീകളെയും പെൺകുട്ടികളെയും മർദി ച്ചും തടങ്കലിൽ വച്ചും ഉപദ്രവിച്ചും താലിബാൻ ശിക്ഷിക്കുകയാണ്. സർക്കാർ അവരുടെ കുറ്റകൃത്യങ്ങളെ സാംസ്കാരികവും മതപരവുമായ കാരണങ്ങൾ നിരത്തി ന്യായീകരിക്കുകയാണ്” – മലാല കുറ്റപ്പെടുത്തി.

അതേസമയം മലാലയുടെ പരാമർശങ്ങളിൽ പ്രതികരിക്കാൻ താലിബാൻ സർക്കാർ വിസമ്മതിച്ചു. പാക്കിസ്ഥാൻ സംഘടിപ്പിച്ച ഉച്ചകോടിയിലേക്ക് താലിബാൻ നേതാക്കൾക്ക് ക്ഷണമുണ്ടായിരുന്നു വെങ്കിലും അവർ പങ്കെടുത്തില്ല.


Read Previous

രൂപയ്ക്ക് 58 പൈസയുടെ നഷ്ടം: രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച; സെൻസെക്സ് ആയിരം പോയിന്റ് ഇടിഞ്ഞു

Read Next

അണയാതെ അമേരിക്കയിലെ കാട്ടുതീ : മരണം 24 ആയി ; സാൻ്റ അന്ന കാറ്റ് വീശിയടിക്കാൻ സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »