Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

താലിബാന്‍ നിര്‍ദേശിച്ചു; അഫ്ഗാനില്‍ പരസ്യവധശിക്ഷ നടപ്പാക്കി 13കാരന്‍; കാഴ്ചക്കാരായെത്തിയത് 80000 പേർ


കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസു കാരൻ. ഖോസ്ത് പ്രവിശ്യയിലെ സ്പോർട്സ് സ്റ്റേഡിയത്തിൽ വച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. 13 കാരൻ്റെ കുടുംബത്തിലെ ഒമ്പത് കുട്ടികളടക്കം 13 അംഗങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതി മംഗളിനെയാണ് പരസ്യമായി വെടിവെച്ചു കൊന്നത്.

80000 ത്തോളം പേരാണ് വധശിക്ഷ നേരിൽ കാണാൻ സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത് എന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാൻ സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വധശിക്ഷ വിധിക്കുകയും താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ അംഗീകരിക്കുകയും ചെയ്ത പശ്ചാത്ത ലത്തിലാണ് ശിക്ഷ നടപ്പിലാക്കിയത്. അഞ്ച് തവണയാണ് ഇയാൾക്ക് നേരെ വെടിവെച്ചത്.

വധശിക്ഷയുടെ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇതോടെ അഫ്ഗാൻ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. ഇത് മനുഷ്യത്വരഹിതവും ക്രൂരവും അന്താ രാഷ്ട്ര നിയമത്തിന് വിരുദ്ധവുമായ അസാധാരണ ശിക്ഷയാണെന്ന് യുഎൻ പ്രത്യേക റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് പറഞ്ഞു. അധികാരത്തിലെത്തിയ ശേഷം താലിബാൻ നടപ്പിലാക്കുന്ന പതിനാ ന്നാമത്തെ വിധിയാണിത്.


Read Previous

ഇസ്രയേല്‍ ഹമാസിനെതിരെ പ്രയോഗിച്ച ടെക്നോളജി ഇനി ഇന്ത്യന്‍ സൈന്യത്തിനും

Read Next

എതിർപ്പ് കടുത്തതോടെ യു ടേണ്‍ എടുത്ത് കേന്ദ്ര സർക്കാർ ; സഞ്ചാർ സാഥി ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »