Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്രയേല്‍ ഹമാസിനെതിരെ പ്രയോഗിച്ച ടെക്നോളജി ഇനി ഇന്ത്യന്‍ സൈന്യത്തിനും


ന്യൂഡല്‍ഹി: ഇസ്രയേല്‍ സൈന്യം ഉപയോഗിക്കുന്ന പ്രതിരോധ സാങ്കേതിക വിദ്യ ഇന്ത്യന്‍ സൈന്യത്തിനും ലഭ്യമാക്കാന്‍ നീക്കം. കമ്പ്യൂട്ടറൈസ്ഡ് ഫയര്‍-കണ്‍ട്രോള്‍ സിസ്റ്റമായ അര്‍ബല്‍ ( ARBEL) ആണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇസ്രായേല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസും ഇന്ത്യന്‍ കമ്പനിയായ അദാനി ഡിഫന്‍സും ചേര്‍ന്ന് വികസിപ്പിച്ചതാണ് അര്‍ബല്‍.

യുദ്ധ സമയത്ത് തോക്കുകളുടെ ലക്ഷ്യങ്ങള്‍ ഭേദിക്കുന്നതിലുള്ള കൃത്യതയും ക്ഷമതയും വര്‍ധിപ്പിക്കാന്‍ അര്‍ബല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാസയില്‍ ഹമാസിനെതിരെ നടത്തിയ യുദ്ധത്തില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ തോക്കുകളില്‍ അര്‍ബല്‍ സംവിധാനം ഉപയോഗിച്ചിരുന്നു. സൈന്യം ഉപയോഗിക്കുന്ന ഏത് ചെറിയ തോക്കുകളുമായും ബന്ധിപ്പിക്കാന്‍ കഴിയുന്നവയാണ് അര്‍ബല്‍ എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

സൈനികര്‍ക്ക് പോരാട്ട സാഹചര്യങ്ങളില്‍ അവരുടെ ലക്ഷ്യം ഭേദിക്കാനുള്ള സാധ്യത ഗണ്യമായി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. ആ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് ഇസ്രയേല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് കമ്പനിയുടെ സിഇഒ ഷൂക്കി ഷ്വാര്‍ട്സ് സ്ഥിരീകരിച്ചിട്ടുണ്ട്.


Read Previous

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി ഇന്ന് : കടുത്ത നടപടിക്ക് കോൺ​ഗ്രസ്

Read Next

താലിബാന്‍ നിര്‍ദേശിച്ചു; അഫ്ഗാനില്‍ പരസ്യവധശിക്ഷ നടപ്പാക്കി 13കാരന്‍; കാഴ്ചക്കാരായെത്തിയത് 80000 പേർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »