ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദിലെ തറവാട് കുടുംബാംഗങ്ങൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. തറവാടിന്റെ കളിവീട്ടിൽ ഒത്നോതുചേര്മ്പ്‍ന്ന് അംഗങ്ങള്‍ നോമ്പ് തുറയും അത്താഴ വിരുന്നും കഴിഞ്ഞാണ് പിരിഞ്ഞത് . കുടുംബാംഗങ്ങൾ ഒത്തു ചേർന്ന് ഒരുക്കിയ നോമ്പ് തുറക്ക് ശേഷം അംഗങ്ങൾ വിവിധ കളികളിലും കുശലം പറച്ചിലിലും ഏർപ്പെട്ടു.
പിന്നീട് അത്താഴ വിരുന്നും കഴിഞ്ഞാണ് കളിവീട്ടിൽ നിന്നും അംഗങ്ങൾ പിരിഞ്ഞത്. ഒരു കൂട്ട് കുടുംബം പോലെ തറവാട്ടിലെ കൊച്ചു കുഞ്ഞുങ്ങളും മുതിർന്നവരും ഒരുമിച്ചുൽസാഹിച്ചു നടത്തിയ ഇഫ്താർ വിരുന്നു സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റയും ഒരുമയുടെയും സന്ദേശം പുതുതലമുറക്ക് പകർന്നു നൽകിക്കൊണ്ടായിരുന്നു. കാരണവർ എം പി ഷിജു , കാര്യദർശി ഡോ. മഹേഷ് പിള്ള, ഖജാൻജി അഖിൽ പുനത്തിൽ, കലാകായിക ദർശി ശ്രീകാന്ത് ശിവൻ, പൊതു സമ്പർക്ക ദർശി സന്തോഷ് കൃഷ്ണ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
