മൂന്നാംവട്ട ചർച്ചയും പരാജയം; കർഷകസമരത്തിനിടെ പ്രധാനമന്ത്രി ഇന്ന് ഹരിയാനയിൽ, കനത്ത സുരക്ഷ


ദില്ലി: കർഷക സംഘടനകളും കേന്ദ്രമന്ത്രിമാരുമായി നടന്ന മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. ഞായറാഴ്ച്ച വീണ്ടും നേതാക്കളുമായി മന്ത്രിമാർ ചർച്ച നടത്തും. ഇന്നലെ അഞ്ച് മണിക്കൂറോളം നേരം ചർച്ച നീണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു പങ്കെടുത്തു.

അതേസമയം, കർഷക സമരം ഹരിയാന അതിർത്തികളിൽ ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ റവാരിയിൽ എത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തുന്നത്. സമരം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കർഷകർ പ്രതിഷേധം നടത്താൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് വലിയ ജാഗ്രതയിലാണ് പൊലീസ്. ഹരിയാന കൂടാതെ രാജസ്ഥാനിലെ വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. 


Read Previous

ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു; കുട്ടികളുടെ മരണകാരണം പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നശേഷംമാത്രം, പൊലീസ്

Read Next

തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി; പലിശയില്ലാലോണ്‍ 1450 കോടി നൽകിയത് കടലാസ് കമ്പനികൾക്ക്; ആദായനികുതി വകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »