പല്ലിന് കാരിരുമ്പിന്റെ ശക്തി ലഭിക്കും! ഈ 6 കാര്യങ്ങൾ മാത്രം ശ്രദ്ധിക്കൂ


പല്ലിന്റെ ആരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലരും മറന്നു പോകുന്നു. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകളുടെ ആവശ്യകത മനുഷ്യന് ഏറെയാണ്. ഭക്ഷണങ്ങള്‍ ചവച്ചരയ്ക്കാനും ശാരീരിക സൗന്ദര്യം നിലനിര്‍ത്താനും മാത്രമല്ല അത്. ശരിയായ വാക് പ്രയോഗത്തിനും പല്ലുകള്‍ അത്യന്താപേക്ഷിതമാണ്.

പല്ല് പലരുടെയും ആത്മവിശ്വാസത്തിന്റെയും കൂടി ഭാഗമാണ്. കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ് പല്ല് ദ്രവിക്കല്‍, പുളിപ്പ്, മോണരോഗങ്ങള്‍ എന്നിവ കൂടുതലായും ഉണ്ടാകുന്നത്. അതിനാല്‍, രണ്ട് നേരവും പല്ല് തേക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇനി പറയാം…

  1. പഞ്ചസാര ക്രമാതീതമായ അളവില്‍ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതിനാല്‍, അവയുടെ അമിത ഉപയോഗം ഒഴിവാക്കുകയാണ് ഉത്തമം.
  2. 2. ഐസ് വായിലിട്ട് ചവയ്ക്കുന്നത് പലര്‍ക്കുമുള്ള ശീലമാണ്. പല്ലിന്റെ ആരോഗ്യത്തെ കാര്യമായി ഈ ദുശ്ശീലം ബാധിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. 
  3. 3. മിഠായി കഴിച്ചതിന് ശേഷം വായ് നന്നായി കഴുകുക. ഇല്ലെങ്കില്‍ അത് പല്ലിന്റെ ഇനാമലിനെ ബാധിക്കാം. 
  4. 4. ടൂത്ത്ബ്രഷിന്റെ നാരുകള്‍ വളയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക. മൂന്ന് മാസം കഴിയുമ്പോൾ ടൂത്ത് ബ്രഷുകൾ മാറ്റുക.
  5. 5. പല്ല് കൊണ്ട് എന്തെങ്കിലും കടിച്ച് തുറക്കാന്‍ ശ്രമിക്കുന്നത് പല്ലില്‍ പൊട്ടല്‍ വരാന്‍ കാരണമാകും. 
  6. 6. ദിവസവും രണ്ട് നേരം പ്ലല് തേയ്ക്കുന്നത് ശീലമാക്കുക. ഇത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 


Read Previous

ഇഷ്‌ടമുള്ള ജോലി ലഭിക്കണോ ?; ഈ അഞ്ച് കാര്യങ്ങൾ ചെയ്‌തു നോക്കൂ

Read Next

വന്നു, പാടി, കീഴക്കി! അംബാനി കുടുംബത്തില്‍ നിന്നും 83 കോടി രൂപ വാങ്ങി ബീബര്‍, ഏറ്റവും ഉയര്‍ന്ന പ്രതിഫലം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »