ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : മലപ്പുറം ജില്ലയെയും അത് വഴി ഒരു സമുദായത്തെയും അപമാനിക്കാൻ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ആർ എസ് എസ്സിന് വേണ്ടി പണിയെടുക്കുന്ന മുഖ്യമന്ത്രിയുടെ തനി നിറം പുറത്ത് വരുന്നതാണെന്ന് ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി വാർത്ത കുറിപ്പിൽ കുറ്റപ്പെടുത്തി . .
ആർ എസ് എസിന് കേരളത്തിൽ ഗ്രൗണ്ടൊരുക്കാൻ മുഖ്യമന്ത്രി കാരാറെടുതിട്ടുണ്ടെന്ന് കോൺഗ്രസ്സ് പലയാവർത്തി പറഞ്ഞതാണ്. വെറും രാഷ്ട്രീയ ആരോപണമായി അതിനെ നിസാരവൽക്കരിക്കാൻ സി പി എം നടത്തിയ ശ്രമം താൽക്കാലികമായി വിജയിച്ചിരുന്നെങ്കിലൂം ജനങ്ങൾക്ക് ഇപ്പോൾ കാര്യം ബോധ്യപ്പെട്ടു.
മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യുകയും രാജ്യത്തിന് മുന്നിൽ ഒരു ജില്ലയെ അപമാനിക്കുകയും ചെയ്ത മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രസ്താവന പിൻവലിച്ചു മാപ്പ് പറയാൻ ഒരുക്കമല്ലങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു പുറത്ത് പോകണമെന്നും ഒഐസിസി മലപ്പുറം ജില്ല കമ്മറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.
