ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദം അവസാനിച്ചിരിക്കുകയാണ്. പ്രസിഡൻ്റ് ജോ ബൈഡനെ സംബന്ധിച്ച് ഇതൊരു മോശം രാത്രിയാണ്. ഈ സംവാദ ത്തിലെ ഹീറോ ട്രംപ് തന്നെയായിരുന്നു. ഇനിയുള്ള അദ്ദേഹത്തിൻ്റെ പ്രചാരണങ്ങൾക്ക് ഊർജം പകരുന്നതാണ് കഴിഞ്ഞുപോയ സംവാദം. സാധാരണ കാണാറുള്ളതുപോലെ പരിധി വിട്ട് സംസാരിക്കുന്ന ട്രംപായിരുന്നില്ല ഇന്നയാൾ. വളരെ പക്വമായി തൻ്റെ വാദങ്ങൾ നിരത്താനും എതിരാളിയെ ആക്രമിക്കാനും ട്രംപിന് കഴിഞ്ഞു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ താറുമാറായെന്നും വികലമായ വിദേശ നയം മൂലം അമേരിക്കയ്ക്ക് ലോകരാജ്യങ്ങൾക്ക് ഇടയിലുണ്ടായിരുന്ന ബഹുമാനം നഷ്ടമായെന്നും ട്രംപ് വാദിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നും യുഎസ് സേന പിന്മാറിയതോടെ റഷ്യയ്ക്ക് ഉണ്ടായിരുന്ന പേടി പോയി. അവർ യുക്രെയ്നെ ആക്രമിച്ചു. താനായിരുന്നു യുഎസ് പ്രസിഡൻ്റ് എങ്കിൽ ഗാസ യുദ്ധം ഉണ്ടാകില്ലായിരുന്നു എന്നും ട്രംപ് ആവകാശപ്പെട്ടു. ഇറാനുമായുള്ള വിദേശ നയത്തിലെ പ്രശ്നങ്ങൾ മൂലമാണ് ഹമാസ് ശക്തമായതെന്നും ഇസ്രയേലിനെ ആക്രമിച്ചതെന്നും ട്രംപ് വാദിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം നോൺസെൻസ് എന്നു പറഞ്ഞ് ബൈഡൻ തള്ളിക്കളഞ്ഞു.
ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ടുനിന്ന സംവാദത്തിൽ ബൈഡൻ വളരെ ക്ഷീണിതനായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ പല ഉത്തരങ്ങളും മികച്ചതോ യോജിക്കുന്നതോ ആയിരു ന്നില്ല. മിണ്ടാതിരിക്കുമ്പോൾ എല്ലാം അദ്ദേഹം വായ തുറന്നു പിടിച്ചിരിക്കുകയായി രുന്നു. വാർധക്യം കാര്യമായി ബാധിച്ച ഒരാളെപോലെ ബൈഡൻ ദുർബലനായിരുന്നു. ശബ്ദം നേർത്തുപോയിരുന്നു. പലതും വ്യക്തമായതുമില്ല. എന്നാൽ ട്രംപിൻ്റെ വാദങ്ങ ളെല്ലാം നുണകളാണ് എന്നാണ് ഡെമോക്രാറ്റകളുടെ വാദം.
ഈ സംവാദത്തിൻ്റെ ഫോർമാറ്റ് കൂടുതൽ മെച്ചമായിരുന്നു. രണ്ട് സ്ഥാനാർഥികൾക്കും പറയാനുള്ളത് വ്യക്തമായി പറയാൻ അവസരം കിട്ടി. ഒരാൾ മറ്റൊരാളുടെ ഇടയ്ക്ക് കയറി സംസാരിക്കാൻ സാധിച്ചില്ല. എന്നാൽ ശരിയല്ലാത്ത പല കാര്യങ്ങളും പരിശോധി ക്കാൻ മോഡറേറ്റർമാരിൽ നിന്ന് ഒരു ശ്രമവും ഉണ്ടായില്ല.
ലോകം മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെന്ന് ട്രംപ്
നമ്മൾ മൂന്നാം ലോക മഹായുദ്ധത്തോട് ആർക്കും സങ്കൽപ്പിക്കാൻ കഴിയുന്നതിലും അടുത്തിരിക്കുന്നു” എന്ന് ട്രംപ് പറഞ്ഞു. ബൈഡൻ്റെ വിദേശ, സൈനിക നയങ്ങളെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ട്രംപിന്റെ വാദം.
ഉത്തരകൊറിയയിലെ കിം ജോങ് ഉന്നിനെയും ചൈനയിലെ ഷി ജിംഗ്പിംഗിനെയും പോലുള്ള ഏകാധിപതികൾ യുഎസിനെ ബഹുമാനിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷീണിതനായി ബൈഡൻ, ഊർജസ്വലനായി ട്രംപ്
ഈ സംവാദത്തിന് നാൽപ്പത്തിയഞ്ച് മിനിറ്റ് പിന്നിട്ടപ്പോൾ ജോ ബൈഡൻ ദുർബ ലനായി കാണപ്പെട്ടു. അദ്ദേഹം പറയുന്നത് പലതും വ്യക്തമായി കേൾക്കാൻ വയ്യാത്ത അവസ്ഥ. അദ്ദേഹത്തിന് പ്രായമായി എന്ന വലിയ ആരോപണത്തെ ശരി വയ്ക്കും വിധത്തിലാണ് അദ്ദേഹത്തിന്റെ സംസാരരീതിയും ശരീര ഭാഷയും എങ്കിലും ചില പ്രധാന വിഷയങ്ങളിൽ തൻ്റെ എതിരാളിയായ ട്രംപിനെ പ്രകോപിപ്പിക്കാൻ ബൈഡന് സാധിച്ചു. (ബൈഡന് ജലദോഷം ഉള്ളതിനാലാണ് ശബ്ദം നേർത്തുപോകുന്നത് എന്ന് അദ്ദേഹത്തിന്റെ ക്യാപെയ്ൻ വക്താക്കൾ പറയുന്നു.) ക്യാപിറ്റോൾ കലാപം. ഹഷ് മണി കേസ് എന്നിവ സംബന്ധിച്ച പരാമർശങ്ങളിൽ ട്രംപ് പ്രകോപിതനായി.
വോട്ടെടുപ്പിൽ അമേരിക്കൻ വോട്ടർമാർ കരുതുന്ന ഏറ്റവും വലിയ വിഷയങ്ങളായ ഇക്കണോമി, കുടിയേറ്റ വിഷയങ്ങളിൽ – ബൈഡൻ്റെ നയങ്ങൾക്ക് എതിരായ ആക്രമണങ്ങളിൽ ട്രംപ് ആത്മവിശ്വാസവും വ്യക്തതയും പ്രകടിപ്പിച്ചു, അതേസമയം പ്രസിഡൻ്റിൻ്റെ വാദങ്ങൾ ഫലപ്രദമായില്ല. വളരെ വ്യക്തവും ശക്തവുമായാണ് ട്രംപിൻ്റെ സംസാരം. കൂടുതൽ സമയം സംസാരിക്കുന്നതും ട്രംപ് തന്നെ.
യുക്രെയിൻ – ഗാസ യുദ്ധങ്ങൾ, അഫ്ഗാനിൽ നിന്നുള്ള യുഎസ് സേനാ പിന്മാറ്റം, ബൈഡൻ്റെ വിദേശ നയം, ക്യാപിറ്റോൾ കലാപം എല്ലാം ചർച്ചയായി.
അനധികൃത കുടിയേറ്റക്കാരെ മുഴുവൻ പുറത്താക്കും
ട്രംപ് – താൻ അധികാരമേറ്റാൽ കൂട്ട നാടുകടത്തൽ നടത്തുമെന്ന് ഉറപ്പിക്കുന്നു. പതിറ്റാണ്ടുകളായി യുഎസിൽ താമസിക്കുന്ന ആളുകൾ ഉൾപ്പെടെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തുമെന്ന് ട്രംപ് പറയുന്നു. എന്നാൽ അത് എങ്ങനെ നടപ്പാക്കുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അദ്ദേഹം നൽകിയില്ല. ‘ബൈഡൻ്റെ കുടിയേറ്റ – തുറന്ന അതിർത്തി നയങ്ങൾ രാജ്യത്തെ കുറ്റകൃത്യ വർധനയ്ക്ക് കാരണമായി. അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കണം . കാരണം അവർ നമ്മുടെ രാജ്യത്തെ നശിപ്പിക്കുകയാണ്..’ ട്രംപ് പറഞ്ഞു
