Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ട്രംപ്- മസ്‌ക് പോര്; ഇലോൺ മസ്കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യ


ഇലോൺ മസ്‌കിന് റഷ്യയിൽ രാഷ്ട്രീയ അഭയം തേടാമെന്ന് റഷ്യൻ പാർലമെൻ്റ് അംഗം ദിമിത്രി നോവിക്കോവ്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇലോൺ മസ്‌കും തമ്മിലുള്ള വാക്പോര് ശക്തമാകുന്നതിനിടെയാണ് വാഗ്ദാനം. സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓൺ ഇന്റർനാഷണൽ അഫയേഴ്‌സിന്റെ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ദി റഷ്യൻ ഫെഡറേഷന്റെ) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനാണ് ദിമിത്രി നോവിക്കോവ്.

മസ്കിന് അഭയം നൽകാൻ റഷ്യ തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടിയായിയാണ് നോവിക്കോവ് ഈ പ്രസ്താവന നടത്തിയത്. ‘മസ്കിന് തികച്ചും വ്യത്യസ്തമായ ഒരു തന്ത്രമുണ്ടെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന് ഒരു രാഷ്ട്രീയ അഭയവും ആവശ്യമില്ല. എന്നിരുന്നാലും അദ്ദേഹത്തിന് രാഷ്ട്രീയ അഭയം ആവശ്യമെങ്കിൽ, തീർച്ചയായും റഷ്യയ്ക്ക് അത് നൽകാൻ കഴിയുമെന്നു’മുള്ള എഡ്വേർഡ് സ്നോഡൻ്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടായിരുന്നു നോവിക്കോവിൻ്റെ പ്രതികരണം.

യുഎസ് രാഷ്ട്രീയത്തിൽ പ്രക്ഷുബ്ധത നിലനിൽക്കുന്ന സമയത്താണ് ഈ പരാമർശം. ട്രംപിന്റെ മുൻ ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ മസ്‌കിനെ ‘നിയമവിരുദ്ധ കുടിയേറ്റക്കാരൻ’ എന്ന് വിളിക്കുകയും അദ്ദേഹ ത്തെ നാടുകടത്തുകയും സ്‌പേസ് എക്‌സ് പിടിച്ചെടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ‌എസ്‌എസ്) ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം അടച്ചുപൂട്ടുമെന്ന് മസ്‌ക് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

പേടകം അടച്ചുപൂട്ടുന്നത് ഗുരുതരമായ ഭീഷണിയാകാമെന്നും അതിനാൽ സ്‌പേസ് എക്‌സ് ഉടൻ ഏറ്റെടു ക്കുന്നതിനുള്ള പ്രതിരോധ ഉൽ‌പാദന നിയമപ്രകാരം ഡൊണാൾഡ് ട്രംപ് ഒരു ഉത്തരവിൽ ഒപ്പിടണ മെന്നും ബാനൺ വാദിച്ചു. അതേസമയം ട്രംപ്-മസ്‌ക് ബന്ധത്തിലെ വിള്ളൽ വാഷിംഗ്ടണിൽ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.


Read Previous

ഇടപാടുകാരില്‍ നിന്നും വാങ്ങുന്നത് 3500 രൂപ, പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത് ആയിരം’; മലാപ്പറമ്പ് സെക്‌സ് റാക്കറ്റിന് പിന്നില്‍ കൂടുതല്‍ പേര്‍?

Read Next

ട്രംപുമായി പോര് തുടർന്ന് മസ്ക്; US-ൽ പുതിയ രാഷ്ട്രീയപാർട്ടിക്കുവേണ്ടി എക്സിൽ സർവേ ‘ദി അമേരിക്ക പാർട്ടി’; മസ്ക് രാജ്യദ്രോഹിയെന്ന് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »