ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കല്‍പ്പറ്റ: ഒട്ടും പ്രതീക്ഷിക്കാതെയാണ് ത്രേസ്യയുടേയും കുടുംബത്തിന്റേയും ഹൃദയം നിറക്കുന്ന രീതിയില്‍ ബത്തേരിയിലെ വീട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശനം. ചൊവ്വാഴ്ച രാത്രിയോടെയാണ് സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ പ്രിയങ്കാ ഗാന്ധി എത്തിയത്. സപ്ത റിസോര്‍ട്ടിന് സമീപത്തെ കരിമാങ്കുളം പാപ്പച്ചന്‍-ത്രേസ്യ ദമ്പതി കളുടെ വീട്ടിലാണ് പ്രിയങ്കയുടെ സന്ദര്‍ശനം.
റിസോര്‍ട്ടിലേയ്ക്ക് പോകുന്നതിനിടെ ആളുകള്‍ ഫോട്ടോയെടുക്കുന്നത് കണ്ട് പ്രിയങ്ക വാഹനം നിര്‍ത്തി. ഇതിനിടയിലാണ് സൈനികനായിരുന്ന ത്രേസ്യയുടെ മകന്‍ കരിമാങ്കുളം ബിനോയി തന്റെ അമ്മയ്ക്ക് പ്രിയങ്കയോടുള്ള ആരാധനയും ഇഷ്ടവും പറയുന്നത്.
കാലിന് സുഖമില്ലാത്തതിനാല്‍ റോഡിലേക്കിറങ്ങി വന്ന് കാണാന്‍ ബുദ്ധിമുട്ടുള്ള കാര്യം പറഞ്ഞതോടെ എന്നാല്‍ പിന്നെ ഇപ്പോള്‍ തന്നെ പോകാമെന്നായി പ്രിയങ്ക. അങ്ങനെയാണ് പ്രിയങ്ക ഗാന്ധി ത്രേസ്യയെ കാണാനെത്തുന്നത്. വീട്ടിലെത്തിയ പ്രിയങ്കയെ കണ്ട് ത്രേസ്യ ശരിക്കും അമ്പരന്നു. പിന്നീട് കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെച്ചു. കൊന്തയും മധുരവും നല്‍കിയാണ് പ്രിയങ്കയെ സ്വീകരിച്ചത്. പതിനഞ്ച് മിനിറ്റോളം വീട്ടില്‍ ചിലവഴിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്.