Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി ഇസ്ദിഹാറിൽ യൂണിറ്റ് രൂപീകരിച്ചു.



റിയാദ് : കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ആറാമത് യൂണിറ്റ് രൂപീകരിച്ചു.
റിയാദിൽ നിന്നും 80 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇസ്ദിഹാറിൽ ഉമ്മുൽ ഹമാം ഏരിയക്ക് കീഴിലായാണ് ഇസ്ദിഹാർ യൂണിറ്റ് രൂപീകരിച്ചത്. ഏരിയ പ്രസിഡന്റ് ബിജു ഗോപിയുടെ അധ്യക്ഷ തയിൽ നടന്ന യൂണിറ്റ് രൂപീകരണ കൺവെൻഷൻ , കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് യൂണിറ്റ് നിർവാഹക സമിതി പാനൽ അവതരിപ്പിക്കുകയും ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു ഭാരവാഹികളെ പ്രഖ്യാപികുകയും ചെയ്തു. പ്രസിഡണ്ടായി പ്രേംകുമാർ പരമേശ്വരൻ, സെക്രട്ടറിയായി ഷാജഹാൻ തൊടിയൂർ ട്രഷറരായി മനു പത്തനംതിട്ട എന്നിവരെ ഭാരവാഹികളായി കൺവൻഷൻ തിരഞ്ഞെടുത്തു.

അംഗങ്ങളുടെ സംശയങ്ങൾക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം മറുപടി നൽകി. കേളി ട്രഷറർ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡന്റ് രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് കൊട്ടാരത്തിൽ, ലിപിൻ പശുപതി, ബിജു തായമ്പത്ത്, ഷാജി റസാക്, ഉമ്മുൽ ഹമാം ഏരിയ ട്രഷറർ സുരേഷ് പി, ഏരിയ ജോയൻ്റ് സെക്രട്ടറി കരീം അമ്പലപ്പാറ, ഏരിയ രക്ഷാധികാരി സമിതി അംഗം ജയരാജൻ എം പി, ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുസലാം, അഷറഫ്, അനിൽ കുമാർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു, രൂപീകരണ കൺവെൻഷന് ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും, യൂണിറ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത ഷാജി തൊടിയൂർ നന്ദിയും പറഞ്ഞു


Read Previous

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദിന് നവ നേതൃത്വം

Read Next

എടപ്പ റിയാദ് സമ്മർ ബീറ്റ്‌സ് 2025 സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »