Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം’; ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാമെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍


ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും, ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍. ആശങ്കപ്പെടേണ്ട സാഹചര്യം ഇന്നെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര പറഞ്ഞു. പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം. ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഉരുള്‍പൊട്ടലിന് ശേഷം ഭൂമിക്ക് അടിയിലെ പാളികള്‍ക്ക് സ്ഥാനചലനം ഉണ്ടാകാറുണ്ട്. അവ പൂര്‍വസ്ഥിതിയിലാകുന്ന പ്രതിഭാസമാകാം ഉണ്ടായിട്ടുള്ളതെന്നും ഒ പി മിശ്ര പറഞ്ഞു. പാറകള്‍ ഒരു സ്ഥലത്തു നുന്നും നിരങ്ങി നീങ്ങിയതിന്റെ ശബ്ദമാകും കേട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഭൂകമ്പ സൂചനകള്‍ ഇല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

അമ്പലവയല്‍ വില്ലേജിലെ ആര്‍എആര്‍എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് രാവിലെ 10 മണിയോടെ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടത്. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായി നാട്ടുകാര്‍ പറയുന്നു.

എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. കോഴിക്കോട് ജില്ലയിലും പാലക്കാടും പ്രകമ്പനം അനുഭവപ്പെട്ടു. കോഴിക്കോട് ജില്ലയിലെ മണാശ്ശേരി, കൂടരഞ്ഞി, കാരാട്ടുപാറ , കരിങ്കുറ്റി പ്രദേശങ്ങളിലും പാലക്കാട് ജില്ലയിലെ അലനല്ലൂർ കുഞ്ഞിക്കു ളത്താണ് പ്രകമ്പനം ഉണ്ടായത്. ഒറ്റപ്പാലത്തും പ്രകമ്പനമുണ്ടായി.ഒറ്റപ്പാലം നഗരസഭ പരിധിയിലെ ചിലയിടങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടത്. മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു.


Read Previous

ഞങ്ങളുണ്ട് കൂടെ. വയനാട് ദുരന്ത ബാധിതർക്ക് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ്.

Read Next

ചാവക്കാടും ഭൂമിക്കടിയിൽ പ്രകമ്പനം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »