പോരാളി ഷാജിമാര്‍ പരസ്പരം പോരടിക്കുന്ന ജയരാജന്മാരുടെ വ്യാജ സന്തതികള്‍’; അഡ്മിന്‍മാര്‍ കണ്ണൂരുകാരെന്ന് ചെറിയാന്‍ ഫിലിപ്പ്


തിരുവനന്തപുരം: പോരാളി ഷാജിമാര്‍ എല്ലാം പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. 2015 മേയ് 15ന് നിലവില്‍ വന്ന ആദ്യത്തെ പോരാളി ഷാജി ഫെയ്‌സ്ബുക്ക് പേജിന്റെ മുഖവാക്യം പിണറായി വിജയന്‍ എന്റെ ഹീറോ എന്നതാണ്. എട്ടേകാല്‍ ലക്ഷത്തി ലധികം ഫോളേവേഴ്‌സ് ഉള്ള ഈ പേജില്‍ നിന്നാണ് സിപിഎം നേതൃത്വത്തിനെതിരെ ഇപ്പോള്‍ കടുത്തവിമശനം ഉയര്‍ന്നിട്ടുള്ളതെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കോണ്‍ഗ്രസിനിപ്പോള്‍ സിപിഎമ്മിനേക്കാള്‍ ശക്തമായ സോഷ്യല്‍ മീഡിയ വിഭാഗമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരെയും അപകീര്‍ത്തിപ്പെടുത്താതെ മികച്ച രീതിയില്‍ ആശയ പ്രചരണം നടത്താന്‍ കോണ്‍ഗ്രസ് സൈബര്‍ വിങ്ങിന് സാധിച്ചു. സ്വന്തം പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോണ്‍ഗ്രസിനെ പഴിച്ചിട്ടു കാര്യമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസബുക്കില്‍ കുറിച്ചു.

ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ്

പോരാളി ഷാജിമാർ ജയരാജന്മാരുടെ വ്യാജ സന്തതികൾ: ചെറിയാൻ ഫിലിപ്പ്

പോരാളി ഷാജിമാർ എല്ലാം പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണ്.

2015 മേയ് 15 ന് നിലവിൽ വന്ന ആദ്യത്തെ പോരാളി ഷാജി ഫേസ് ബുക്ക് പേജിന്റെ മുഖവാക്യം പിണറായി വിജയൻ എന്റെ ഹീറോ എന്നതാണ്. എട്ടേകാൽ ലക്ഷത്തി ലധികം ഫോളേവേഴ്സ് ഉള്ള ഈ പേജിൽ നിന്നാണ് സിപിഎം നേതൃത്വത്തിനെതിരെ ഇപ്പോൾ കടുത്ത വിമശനം ഉയർന്നിട്ടുള്ളത്. 2017 മാർച്ച് 24 ന് മറ്റൊരു പോരാളി ഷാജി പേജ് തുറന്നത് പി.ജയരാജന്റെ അനുയായികളാണ്. 2019 മാർച്ച് 10 ന് തുടങ്ങിയ പിജെ ആർമി പി ജയരാജൻ സ്തുതിഗീതം ആലപിച്ചപ്പോൾ പാർട്ടി വിലക്കി. 2021 ജൂൺ 25 ന് പിജെ ആർമി ഗ്രൂപ്പ് റെഡ് ആർമിയായി മാറി.

പിന്നീട്, എംവി ജയരാജന്റെ അനുയായികൾ പോരാളി ഷാജി ഒഫിഷ്യൽ എന്ന പേജ് തുടങ്ങി. മൂന്നു ലക്ഷത്തിലധികം അംഗങ്ങളുള്ള ഈ പേജിന്റെ മുഖചിത്രം എംവി ജയരാജന്റെ താണ്. ഈ ഫേസ് ബുക്ക് പേജ്കളുടെയും ഗ്രൂപ്പുകളുടെയും മിക്കവാറും എല്ലാ അഡ്മിൻമാരും കണ്ണൂർ സ്വദേശികളാണെങ്കിലും പലരും ഗൾഫ് രാജ്യങ്ങളിലും ചെന്നൈയിലുമാണ് താമസം. ചെങ്കോട്ട,ചെങ്കതിർ, ചുവപ്പു സഖാക്കൾ എന്നീ പേജ്കളുടെയും അഡ്മിൻമാർ സി.പി.എം കാരാണ്.

വ്യാജ പോരാളി ഷാജിമാരെ സൈബർ പോലീസ് കണ്ടെത്തിയാൽ സിപിഎം നേതാക്കൾക്കെതിരെ സൈബർ നിയമപ്രകാരം കേസ് എടുക്കേണ്ടിവരും.കണ്ണൂർ ലോബിയ്ക്കുള്ളിലെ തമ്മിലടി മറച്ചുവെയ്ക്കാനാണ് കോൺഗ്രസുകാർ അഡ്മിൻമാരെ വിലക്കെടുത്തെന്നും, വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചെന്നും എം വി.ജയരാജൻ ആരോപിച്ചത്.

കോൺഗ്രസിനിപ്പോൾ സിപിഎം -നേക്കാൾ ശക്തമായ സോഷ്യൽ മീഡിയ വിഭാഗമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരെയും അപകീർത്തിപ്പെടുത്താതെ മികച്ച രീതിയിൽ ആശയ പ്രചരണം നടത്താൻ കോൺഗ്രസ് സൈബർ വിംഗിന് സാധിച്ചു. സ്വന്തം പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോൺഗ്രസിനെ പഴിച്ചിട്ടു കാര്യമില്ല.


Read Previous

ലോക കേരളസഭയ്ക്ക് അനുവദിച്ചത് നാല് കോടി, കണക്കില്‍ പെടാതെ വേറെയും; ജനമാണ് ഭരിക്കുന്നതെന്ന് ഓര്‍ക്കണം. ദൈവം ജനങ്ങളാണ്, വരാന്‍ പോകുന്നത് സമരങ്ങളുടെ വേലിയേറ്റം, പിണറായിക്ക് പ്രായമാകുന്നു; രൂക്ഷവിമര്‍ശനവുമായി സി ദിവാകരന്‍

Read Next

ഹജ്ജ് പെര്‍മിറ്റില്ലാതെ എത്തിയ അരലക്ഷത്തിലേറെ പേരെ തിരിച്ചയച്ചു. ഹജ്ജുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങള്‍ നല്‍കിയതിന് 160 പേര്‍ക്കെതിരെ കേസ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »