Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാലാവസ്ഥ കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകും; രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടും: സാമ്പത്തിക സര്‍വേ; മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ


ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 6.5-7 ശതമാനം വളര്‍ച്ച കൈവരിക്കു മെന്ന് സാമ്പത്തിക സര്‍വേ. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍ ഈ വര്‍ഷം ഉയര്‍ച്ചക്ക് സാധ്യതയുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. മഹാമാരിക്ക് മുമ്പുള്ള സാമ്പത്തിക വര്‍ഷത്തേതിന് അടുത്താണ് നിലവിലെ ജിഡിപി.

മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് നാളെ അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ ലോക്സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സമഗ്രമായ അവലോകനമാണ് സാമ്പത്തിക സര്‍വേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാ വിന്റെ (സിഇഎ) മാര്‍ഗനിര്‍ദേശ പ്രകാരം ധന മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്നതാണ് റിപ്പോര്‍ട്ട്.

മികച്ച മണ്‍സൂണ്‍ പ്രവചനവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ തൃപ്തികരമായ വ്യാപനവും കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകും. ഇതിലൂടെ ഗ്രാമീണ ആവശ്യകത യില്‍ വര്‍ധനവുണ്ടാകും. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ചെലവു കുറഞ്ഞ ഇറക്കുമതി സാധ്യത സ്വകാര്യ മൂലധന വരവിനെ ബാധിച്ചേക്കാമന്നെും ജാഗ്രത വേണ മെന്നും സര്‍വെയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ആഗോള തലത്തിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തിയതിനാല്‍ സാമ്പത്തിക വിപണികള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിയതായും സര്‍വെ ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന മൂല്യത്തിലുള്ള വിപണിയില്‍ തിരുത്തലുകളുണ്ടായാല്‍ ഗാര്‍ഹിക ധനകാര്യ ത്തിലും കോര്‍പറേറ്റ് വാല്യുവേഷനിലും തിരിച്ചടിയുണ്ടായേക്കാം.

2023-24 സാമ്പത്തിക വര്‍ഷം ഐടി മേഖലയില്‍ നിയമനങ്ങള്‍ കാര്യമായി കുറഞ്ഞ തായും നടപ്പ് വര്‍ഷം കൂടുതല്‍ തൊഴില്‍ നഷ്ടം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സര്‍വെ വിലയിരുത്തുന്നു. രാജ്യത്തെ വളര്‍ച്ച സംബന്ധിച്ച അനുമാനം റിസര്‍വ് ബാങ്കിന്റെ 7.2 ശതമാനത്തേക്കാള്‍ കുറവാണ്. അതേസമയം, ഐഎംഎഫ്, എഡിബി തുടങ്ങിയ ഏജന്‍സികളുടെ അനുമാനത്തോട് അടുത്തു നില്‍ക്കുന്നതുമാണ് സര്‍വേ റിപ്പോര്‍ട്ട്.


Read Previous

അനുഷ്‌കയുടെ ഹൃദയം മിടിച്ചു; ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം.

Read Next

തൃശൂരിലും മലപ്പുറത്തും പാലക്കാടും ശക്തമായ ചുഴലിക്കാറ്റ്; മരങ്ങള്‍ കടപുഴകി വീണ് വന്‍നാശനഷ്ടം- വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »