Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശരീരം മുഴുവൻ വെട്ടിത്തിളങ്ങും; ആഴ്‌ചയിൽ ഒരു ദിവസം ഈ പാക്ക് ഉപയോഗിച്ചാൽ മതി, ഫലം ഉറപ്പ്


ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗംപേരും. ഇതിനായി പരസ്യത്തിലും മറ്റും കാണുന്ന വില കൂടിയ ക്രീമുകൾ ഉപയോഗിച്ചാലും ചിലപ്പോൾ വിചാരിച്ച ഫലം കിട്ടണമെന്നില്ല. മാത്രമല്ല ഇവ അലർജി പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കാം. അതിനാൽ, മുഖകാന്തി വർദ്ധിപ്പിക്കാനായി പ്രകൃതിദത്തമായ മാർഗങ്ങൾ തേടുന്നതാണ് എപ്പോഴും നല്ലത്.

നിങ്ങളുടെ വീട്ടിൽ തന്നെ ഇതിന് പരിഹാരം കാണാൻ കഴിയും. എന്നാൽ ഇക്കാര്യം പലർക്കും അറിയില്ല. നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ചില സാധനങ്ങൾ കൊണ്ടുതന്നെ എളുപ്പത്തിൽ ചർമകാന്തി വർദ്ധിപ്പിക്കാം. ഇതിനായി ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് ഈ ഫേസ്‌പാക്ക് തയ്യാറാക്കുന്നതെന്നും നോക്കാം. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം ലഭിക്കും എന്നതാണ് ഈ പാക്കിന്റെ പ്രത്യേകത.

ആവശ്യമായ സാധനങ്ങൾ

ഉരുളക്കിഴങ്ങ് – ചെറിയ കഷ്‌ണം

ബീറ്റ്‌റൂട്ട് – ചെറിയ കഷ്‌ണം

പാൽപ്പൊടി – 1 ടേബിൾസ്‌പൂൺ

തൈര് – 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങും ബീറ്റ്‌റൂട്ടും വേവിച്ച് അരച്ചെടുക്കുക. ഇതിലേക്ക് പാൽപ്പൊടി, തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഫേസ്‌പാക്കിന്റെ രൂപത്തിലാക്കണം. 10 മിനിട്ട് ഫ്രിഡ്‌ജിൽ വച്ചശേഷം ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കുക. നന്നായി ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്. മുഖത്ത് മാത്രമല്ല ശരീരം മുഴുവൻ ഈ പാക്ക് പുരട്ടുന്നത് നല്ലതാണ്. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം ഉപയോഗിച്ചാൽ വളരെ നല്ല മാറ്റം ഉണ്ടാകുന്നത് കാണാം.


Read Previous

മാഗി കാപ്‌സ്യൂളുമായി യുവാവ്; വീഡിയോ വെെറലായതോടെ പ്രതികരിച്ച് കമ്പനി

Read Next

മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം’; രൂക്ഷവിമര്‍ശനവുമായി സിപിഐ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »