Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിദേശത്ത് ജോലിക്ക് പോകുന്ന ഇന്ത്യക്കാരുടെ വരുമാനത്തില്‍ 120 ശതമാനത്തിന്റെ വർധനവെന്ന് വേൾഡ് ഡെവലപ്‌മെന്റ് റിപ്പോർട്ട് . രക്ഷപ്പെടണമെങ്കില്‍ നാട് വിടണം: യുഎസ് കഴിഞ്ഞാല്‍ യുഎഇ, പ്രവാസികളുടെ വരുമാനത്തില്‍ വന്‍ വർധനവ്


വിദേശത്ത് ജോലിക്ക് പോകുന്ന ഇന്ത്യക്കാരുടെ വരുമാനത്തില്‍ 120 ശതമാനത്തിന്റെ വർധനവെന്ന് വേൾഡ് ഡെവലപ്‌മെന്റ് റിപ്പോർട്ട് . ആഭ്യന്തര കുടിയേറ്റത്തിന്റെ കാര്യത്തിൽ ഇത് 40 ശതമാനം മാത്രമാണ്. യുഎസിലേക്ക് കുടിയേറുന്ന താഴ്ന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാർക്കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിച്ചിരിക്കുന്നത്.

ഇവരുടെ വരുമാനത്തിൽ ഏകദേശം 500% വർധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് വരുന്നത് യു എ ഇയാണ്. യു എ ഇലേക്ക് കുടിയേറിയവരുടെ കാര്യത്തില്‍ 300 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, കുവൈറ്റ്, യുഎഇ എന്നിവ ഉൾപ്പെടുന്ന വിവിധ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്ക് കുടിയേറിയ പ്രവാസിക്ക് വലിയ തോതില്‍ വരുമാന വർധനവ് ഉണ്ടാക്കാനായില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സിലിക്കൺ വാലിയിലേക്ക് കുടിയേറുന്ന ടെക് തൊഴിലാളികളോ ഡോക്ടർമാരോ പോലെ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് നേട്ടങ്ങൾ വളരെ കൂടുതലാണെ ങ്കിലും, കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികൾ പോലും വരുമാനത്തില്‍ രണ്ടും മൂന്നും ഇരട്ടിയിലേറെ വർധനവ് ഉണ്ടാക്കിയിട്ടുണ്ട്. യോഗ്യതയ്ക്ക് പുറമെ, പ്രായം, ലക്ഷ്യസ്ഥാനം, ഭാഷാ കഴിവ് എന്നിവയും വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.

കഴിവുകുള്ള വ്യക്തികള്‍ക്ക് കുടിയേറ്റത്തിലൂടെ ഗണ്യമായരീതിയിൽ വേതന വര്‍ധിക്കും. കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് സ്വന്തം രാജ്യങ്ങളിൽ സമാനമായ വരുമാനം നേടാന്‍ കാലങ്ങളെടുക്കുമെന്നും റിപ്പോർട്ടിലുണ്ട്. കുടിയേറ്റ ത്തിന്റെ വർധിച്ച് വരുന്ന ചിലവുകളെക്കുറിച്ചും റിപ്പോർട്ടില്‍ പരാമർശിക്കുന്നുണ്ട്. ഉദാഹരണത്തിനു ഖത്തറിലേക്ക് പോകുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ മൈഗ്രേഷന്‍ ചെലവുകള്‍ക്കായി രണ്ടുമാസത്തെ വരുമാനമാണ് ചിലവഴിക്കേണ്ടി വരുന്നത്. കുവൈത്തിലേക്ക് പോകുന്നവർക്ക് ഇത് അതിലും കൂടുതലാണ്. കുവൈറ്റിലേക്കു കുടിയേറുന്ന ബംഗ്ളാദേശി തൊഴിലാളികള്‍ക്ക് ഇത് ഇന്ത്യക്കാരെ അപേക്ഷിച്ച് കൂടുതല്‍ ചെലവേറിയതാണ്. അവർക്ക് 9 മാസത്തെ വരുമാനം ചിലവുകള്‍ക്കായി നല്‍കേണ്ടി വരും.

ആഗോളതലത്തില്‍ നിലവില്‍ 184 ദശലക്ഷം കുടിയേറ്റക്കാരുണ്ട്. ഇത് ജനസംഖ്യയുടെ 2.3% നു തുല്യമാണ്. ശക്തമായ വൈദഗ്ധ്യമുള്ള സാമ്പത്തിക കുടിയേറ്റക്കാർ (യുഎസി ലെ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ അല്ലെങ്കിൽ ജിസിസി രാജ്യങ്ങളിലെ നിർമ്മാണ തൊഴിലാളികൾ), ലക്ഷ്യസ്ഥാനത്ത് ആവശ്യക്കാരുള്ള വൈദഗ്ധ്യമുള്ള അഭയാർത്ഥി കൾ (തുർക്കിയിൽ സിറിയൻ സംരംഭകരായ അഭയാർത്ഥികൾ), ദുരിതമനുഭവിക്കുന്ന കുടിയേറ്റക്കാർ ( യുഎസിന്റെ തെക്കൻ അതിർത്തിയിലെ വിദഗ്ധ കുടിയേറ്റക്കാർ), അഭയാർഥികള്‍ (ബംഗ്ലാദേശിലെ റോഹിങ്ക്യകൾ) എന്നിങ്ങനെ നാല് തരം കുടിയേറ്റ ക്കാർ ഉണ്ടെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

മെക്സിക്കോ-യുഎസ്, ചൈന-യുഎസ്, ഫിലിപ്പീൻസ്-യുഎസ്, കസാക്കിസ്ഥാൻ-റഷ്യ എന്നിവയ്‌ക്കൊപ്പം ഇന്ത്യ-യുഎസ്, ഇന്ത്യ-ജിസിസി, ബംഗ്ലാദേശ്-ഇന്ത്യ എന്നിവ ആഗോളതലത്തിൽ ഏറ്റവും മികച്ച മൈഗ്രേഷൻ ഇടനാഴികളിലൊന്നാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യ, മെക്സിക്കോ, ചൈന, ഫിലിപ്പീൻസ് എന്നിവയുൾ പ്പെടെ വലിയ കുടിയേറ്റ ജനസംഖ്യയുള്ള ചില രാജ്യങ്ങളിലേക്ക് പണമയയ്ക്കൽ വർധിച്ചതെങ്ങനെയെന്ന് ഡബ്ല്യുഡിആർ ചൂണ്ടിക്കാട്ടുന്നു.

ഉദാഹരണത്തിന്, യുഎഇയിലെ ഒരു ഇന്ത്യൻ കുടിയേറ്റ തൊഴിലാളി വരുമാനത്തിന്റെ ഏകദേശം 70% കുടുംബത്തിന് അയയ്ക്കുന്നു, സ്ത്രീകൾ പുരുഷന്‍മാരേക്കാള്‍ ഉയർന്ന തുക അയയ്ക്കാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ തൊഴിലാളികളുടെ കുടിയേറ്റവും ആഭ്യന്തര കുടിയേറ്റത്തിന് കാരണമായിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്കുള്ള കുടിയേറ്റവും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


Read Previous

നാ​ടു​വി​റ​പ്പി​ച്ച അ​രി​ക്കൊ​മ്പ​നെ വ​രു​തി​യി​ലാ​ക്കി കാടു​ക​ട​ത്തി​യ​ കു​ങ്കി​ക​ളി​ലെ ക​രു​ത്ത​ന്‍; കോ​ന്നി സു​രേ​ന്ദ്ര​നാ​ണ് താ​രം, ല​ക്ഷ​ണ​ത്തി​ലും അ​ഴ​കി​ലും ഗ​ജ​രാ​ജ​ന്മാ​രി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​നാ​ണ് സുരേ​ന്ദ്ര​ന്‍

Read Next

പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഭീകരർ ആപ്പുകൾ ഉപയോഗിക്കുന്നു; സുരക്ഷാ ഭീഷണി: ഐഎംഒ അടക്കം 14 മൊബൈൽ ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏര്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »