Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മേള പെരുമയൊരുക്കി വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം ഉത്സവമാക്കി.


റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെയും വിമൻസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ റിയാദിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ നടത്തിയ ‘ഒരുമയോടെ ഒരോണം’ ഓണാഘോഷ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചെണ്ട മേളം, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിരകളി, പുലിക്കളി, കാവടിയാട്ടമടക്കമുള്ള വിവിധ കലാരൂപങ്ങളാലുള്ള ആഘോഷം ഉത്സവ പ്രതീതിയായിരുന്നു. കൂടാതെ റിയാദിലെ വിവിധ കലാകാരൻമാരുടെ പരിപാടികളും അരങ്ങേറി.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ റിയാദ് കൗൺസിൽ പ്രസിഡൻ്റ് കബീർ പട്ടാമ്പി അദ്ധ്യക്ഷനായിരുന്നു കൺവീനർ ഷംനാസ് അയ്യൂബ് ആമുഖ പ്രഭാഷണം നടത്തി. മുഷ്താഖ് ഡോ. ഷിംന റഹ്മാൻ മുനമ്പത്ത്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, അഡ്വൈസറി ബോര്‍ഡ് അംഗം ഷിഹാബ് കൊട്ടുകാട്, നാഷണൽ കമ്മറ്റി സെക്രട്ടറി ഹെൻട്രി തോമസ്, ട്രഷറർ അൻസാർ വർക്കല, മിഡിൽ ഈസ്റ്റ്‌ കൗൺസിൽ വിമൻസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ്, റിയാദ് വിമൻസ് ഫോറം പ്രസിഡന്റ് സബ്രീൻ, സെക്രട്ടറി അഞ്ചു അനിയൻ, ട്രഷറർ അഞ്ചു ആനന്ദ്, കോർഡിനേറ്റർ കാർത്തിക, അലി ആലുവ, കനകലാൽ, സനു മച്ചാൻ, ഡൊമിനിക് സാവിയോ, ഷംനാദ് കുളത്തൂപ്പുഴ, സ്കറിയ, നിസാർ പള്ളികശ്ശേരി, ഇല്യാസ് കാസർകോട്, സെലീന, ജീവ, ലൂബൈബ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. റിയാദ് കൗൺസിൽ സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും ട്രഷറർ ബിൻയാമിൻ ബിൽറു നന്ദിയും പറഞ്ഞു.

ആയിരമാളുകൾക്കുള്ള വിഭവസമൃദ്ധമായ സദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. പരിപാടികൾക്ക് ഷിജു ബഷീർ, സജിൻ, റിജോഷ്, കെ.ടി. കരിം, ഹാരിസ് ചോല, ഹമാനി റഹ്മാൻ, സുബി സജിൻ, ഭൈമി സുബിൻ, സെലീന, ജീവ, ലൂബൈബ്, റിസ് വാന തുടങ്ങിയവർ നേതൃത്വം നൽകി.


Read Previous

ഗാസയിലെ പള്ളിയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 26 മരണം

Read Next

എം വി ആറിന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ട്; ‘എട മോനെ ഇത് വേറെ പാർട്ടിയാണ്, പോയി തരത്തിൽ കളിക്ക് !’പി വി അന്‍വറിനെ ട്രോളി മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറി പി എം മനോജ്‌.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »