Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോകത്തിന് ഇപ്പോള്‍ സത്യമറിയാം, ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്ക് നന്ദി’; വിദേശ സന്ദര്‍ശനം പൂര്‍ത്തിയായി തരൂരും സംഘവും


ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച എംപിമാരുടെ സംഘ ങ്ങള്‍ വിദേശ പര്യടനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നയിച്ച സംഘവും ദൗത്യം  പൂര്‍ത്തിയാക്കി നാളെ ഇന്ത്യയില്‍ എത്തും. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ പ്രതികരണവും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. എക്‌സില്‍ ഹിന്ദിയില്‍ പങ്കുവച്ച പോസ്റ്റില്‍ രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്‌തെന്നും ഭീകര പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാ ന്റെ നയം തുറന്നു കാട്ടാന്‍ കഴിഞ്ഞെന്നും തരൂര്‍ വിശദീകരിക്കുന്നു.

പാകിസ്ഥാനില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭീകരതയെ ചെറുക്കാനുള്ള ഇന്ത്യയുടെ ശക്തമായ ദൃഢനിശ്ചയം ബോധ്യപ്പെടുത്താന്‍ സന്ദര്‍ശനം കൊണ്ട് സാധിച്ചു. ലോകത്തിന് ഇപ്പോള്‍ സത്യം അറിയാം എന്നും തരൂര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘നൂറു തവണ ജനിച്ചാലും നൂറു തവണയും അത് ചെയ്യും; എന്റെ രാജ്യത്തെ ഞാന്‍ ഹൃദയം തുറന്ന് സ്‌നേഹിക്കും; മാതൃരാജ്യത്തിനായി കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു, ലോകം മുഴുവന്‍ ഇപ്പോള്‍ സത്യം അറിയുന്നു. ഞങ്ങള്‍ അഹിംസയെ സ്‌നേഹിക്കുന്നവരാണ്. ഞങ്ങളെ തുറന്ന മനസ്സോടെ സ്വീകരിച്ച രാജ്യത്തും വിദേശത്തുമുള്ള രാജ്യ സ്‌നേഹികള്‍ക്കും എന്റെയും അംഗങ്ങളു ടെയും പേരില്‍ നന്ദി അറിയിക്കുന്നു. ജയ് ഹിന്ദ്! – എന്നാണ് തരൂരിന്റെ കുറിപ്പ്.

യുഎസ് സന്ദര്‍ശനത്തോടെയാണ് തരൂരിന്റെ സംഘം ദൗത്യം അവസാനിപ്പിക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫര്‍ ലാന്‍ഡൗ എന്നിവരുമായി രാഷ്ട്രീയ, നയതന്ത്ര നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.


Read Previous

കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല…. മനസ്സിലാക്കിയാല്‍ നന്ന്….’സാബു ജേക്കബിന് മറുപടിയുമായി എംഎല്‍എ പി വി ശ്രീനിജിന്‍

Read Next

കാട്ടുപന്നി കെണി: മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രസ്‌‌താവനയെ വളച്ചൊടിച്ചു’; മലക്കംമറിഞ്ഞ് മന്ത്രി എകെ ശശീന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »