
റിയാദ്: സൗദി ഫുട്‌ബോള്‍ ക്ലബ്ബ് അല്‍ നാസ്‌റുമായി പരിശീലനക്കരാറില്‍ ഒപ്പുവെച്ച ലോകത്തെ മുന്‍ നിര ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോ ഇന്ന് റിയാദിലെത്തും. കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തില്‍ എത്തുന്ന അദ്ദേഹത്തെ ബന്ധപ്പെട്ടവര്‍ സ്വീകരിക്കും.


എയര്‍പോര്‍ട്ടിലും പരിസരങ്ങളിലും പൊതുജനങ്ങള്‍ക്ക് സ്വീകരിക്കാന്‍ അവസരമുണ്ടാകില്ല. നാളെ മര്‍സൂല്‍ പാര്‍ക്കില്‍ പൊതു സ്വീകരണമൊരുക്കുന്ന തിനാല്‍ ആണ് സ്വീകരണം ഒഴിവാക്കിയത് സ്ഥിരം താമസ സൗകര്യം സജ്ജമാകുന്നത് വരെ നഗരത്തിലെ നഗരത്തിലെ പ്രമുഖ ഹോട്ടലിലാണ് അദ്ദേഹം താമസിക്കുക.

ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് മുമ്പ് അദ്ദേഹം മെഡിക്കല്‍ പരിശോധ നക്ക് വിധേയനാകും. 21ന് മര്‍സൂല്‍ പാര്‍ക്കില്‍ അല്‍ഇത്തിഫാഖ് ക്ലബ്ബിനെതിരെ നടക്കുന്ന കളിയില്‍ അല്‍ നാസ്‌ര്‍ ക്ലബ്ബിന് വേണ്ടി റൊണാള്‍ഡോ ബുട്ടണിയും. മര്‍സുല്‍ പാര്‍ക്കിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാകും.
ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച വാർത്തയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിലേക്കുള്ള സൈനിങ്. പ്രതിവർഷം 200 മില്യൺ യൂറോക്കാണ് താരത്തെ അൽ നസർ ടീമിലെത്തിച്ചത്. 2025 വരെയാണ് താരവുമായി ക്ലബ്ബ് കരാറിൽ ഏർപ്പെട്ടി രിക്കുന്നത്. ഇതോടെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി റൊണാൾഡോ മാറി.
എന്നാൽ ഇത്രയും ഭീമമായ തുക നൽകി താരത്തെ ടീമിലെത്തിച്ചതിന് പിന്നിൽ അൽ നാസറിന് പല ലക്ഷ്യങ്ങളുമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റൊണാൾ ഡോയുമായി ഏർപ്പെട്ട കരാറിൽ ക്ലബ്ബിനുവേണ്ടി താരം പരസ്യങ്ങൾ ചെയ്യണമെന്ന നിബന്ധന കൂടിയുണ്ട്. അങ്ങനെയെങ്കിൽ റൊണാൾഡോയെ ഉപയോഗിച്ച് കോടികൾ പരസ്യ വരുമാനത്തിലൂടെ സ്വന്തമാക്കാൻ അൽ നസറിന് സാധിക്കും. കൂടാതെ ക്ലബ്ബിന്റെ ഓഹരിമൂല്യത്തിലും ബ്രാൻഡ് മൂല്യത്തിലും റൊണാൾഡോയുടെ വരവ് കൂടുതൽ വർധനവുണ്ടാക്കും.
ഇതിനൊപ്പം അൽ നാസറിനപ്പുറം സൗദി പ്രോ ലീഗിനും രാജ്യത്തിനും റൊണാൾ ഡോയുടെ വരവ് നിരവധി നേട്ടങ്ങൾ ഉണ്ടാക്കി കൊടുക്കുമെന്നാണ് റിപ്പോർട്ടുകൾ. സൗദി പ്രോ ലീഗിന്റെ സംപ്രേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും കൂടുതൽ മാർക്കറ്റുകളിലേക്ക് പ്രോ ലീഗിനെ വളർത്താനും റൊണാൾഡോയുടെ വരവ് സഹായിക്കും.
